Image

എഎസ്‌പി പി.ജി ഹരിദത്തിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

Published on 16 March, 2012
എഎസ്‌പി പി.ജി ഹരിദത്തിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും
കൊച്ചി: ആത്മഹത്യ ചെയ്‌ത സിബിഐ എഎസ്‌പി പി.ജി ഹരിദത്തിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ആലുവ റൂറല്‍ ഡിവൈഎസ്‌പി പി.ആര്‍.സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ അന്വേഷിക്കുക. മരണവുമായി ബന്ധപ്പെട്ട്‌ വീട്ടുകാരുടെ ബന്ധുക്കളുടെയും മൊഴി പോലീസ്‌ രേഖപ്പെടുത്തിയിട്ടുണ്‌ട്‌. സമ്പത്ത്‌ കസ്റ്റഡി മരണം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു ഹരിദത്ത്‌. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന ഹരിദത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം വൈകീട്ടോടെ സംസ്‌കരിക്കും.

ഇന്നലെ വൈകുന്നേരം നാലോടെ ഹരിദത്തിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ്‌ കണ്‌ടെത്തിയത്‌. ആത്മഹത്യാകുറിപ്പ്‌ പോലീസ്‌ വീടിനുള്ളില്‍ നിന്നു കണെ്‌ടടുത്തിട്ടുണ്‌ട്‌. ഒരു ന്യായാധിപനെതിരേയും രണ്‌ടു സിബിഐ ഉദ്യോഗസ്ഥര്‍ക്കും ഒരു അഭിഭാഷകനുമെതിരേ കുറിപ്പില്‍ പരാമര്‍ശമുണ്ട്‌.

ഇതിനിടെ ആശുപത്രിയിലായിരുന്ന ഹരിദത്തിന്റെ മാതാവ്‌ നിരുപമ (80) ഇന്ന്‌ രാവിലെ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക