Image

ലേക്‌ഷോറില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ നേര്‍ക്ക്‌ കാര്‍ ഓടിച്ചുകയറ്റി: രണ്ടുപേര്‍ക്ക്‌ പരിക്ക്‌

Published on 16 March, 2012
ലേക്‌ഷോറില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ നേര്‍ക്ക്‌ കാര്‍ ഓടിച്ചുകയറ്റി: രണ്ടുപേര്‍ക്ക്‌ പരിക്ക്‌
കൊച്ചി: കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ ഇടയിലേക്ക്‌ കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ രണ്ട്‌ നഴ്‌സുമാര്‍ക്ക്‌ പരിക്കേറ്റു. ലേക്‌ഷോറിലെ ഡോക്‌ടറായ കയറ്റാന്‍ ശ്രമം. സംഭവത്തില്‍ രണ്‌ടു നഴ്‌സുമാര്‍ക്ക്‌ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്‌ ഡോക്‌ടര്‍ മോഹന്‍ മഞ്ഞക്കരയാണ്‌ കാര്‍ ഓടിച്ചുകയറ്റിയത്‌. ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാര്‍ മദ്യപിച്ചിരുന്നതായി പോലീസ്‌ അറിയിച്ചു. ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനു മുന്‍പില്‍ നഴ്‌സുമാര്‍ ഇന്നലെയാണ്‌ ഉപരോധ സമരം ആരംഭിച്ചത്‌. സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ ഇന്നലെ തെരുവില്‍ പ്രകടനം നടത്തിയ നഴ്‌സുമാര്‍ വൈകിട്ടോടെയാണ്‌ പ്രവേശനകവാടത്തില്‍ കുത്തിയിരുന്ന്‌ ഉപരോധം തുടങ്ങിയത്‌.

ഇതിനിടെ കൊച്ചി സണ്‍റൈസ്‌ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക