Image

മമതാ ഭരണത്തില്‍ 38 കര്‍ഷക ആത്മഹത്യയെന്ന് സി.പി.എം.

Published on 14 March, 2012
മമതാ ഭരണത്തില്‍ 38 കര്‍ഷക ആത്മഹത്യയെന്ന് സി.പി.എം.
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ മാര്‍ച്ച് 15വ്യാഴാഴ്ച കര്‍ഷക ദിവസമായി ആചരിക്കുമ്പോള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം പെരുകുകയാണെന്ന് സി.പി.എം ആരോപിച്ചു. മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 38 കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് നടന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് പറഞ്ഞു.

'കൃഷക് ദിവസ്' എന്ന പേരില്‍ കര്‍ഷകദിനം ആചരിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ആത്മഹത്യയ്ക്ക് മറുപടി പറയണമെന്നും ബിമന്‍ ബോസ് പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില തകര്‍ച്ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി ഇടതുമുന്നണി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക