Image

ജപ്പാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌ നല്‍കി

Published on 14 March, 2012
ജപ്പാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌ നല്‍കി
ടോക്കിയോ: ജപ്പാനില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ വന്‍ ഭൂചലനമുണ്ടായി. ജപ്പാനിലെ എറിമോ നഗരത്തിലെ ഹോക്കൈഡോ ദ്വീപിലാണ്‌ ഭൂചലനമനുഭവപ്പെട്ടത്‌. ഭൂചലനത്തെത്തുടര്‍ന്ന്‌ അധികൃതര്‍ സുനാമി മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളില്‍ നിന്ന്‌ ജനങ്ങളെ ഒഴിപ്പിച്ചു.

ഹോക്കൈഡോ ദ്വീപില്‍ നിന്ന്‌ 235 കിലോമീറ്റര്‍ അകലെയുള്ള കുഷീറോ ആണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക