Image

ശെല്‍വരാജിന്റെ നേതൃത്വത്തില്‍ സി.പി.എം വിട്ടവര്‍ ജനകീയ സമിതി രൂപീകരിച്ചു

Published on 14 March, 2012
ശെല്‍വരാജിന്റെ നേതൃത്വത്തില്‍ സി.പി.എം വിട്ടവര്‍ ജനകീയ സമിതി രൂപീകരിച്ചു
നെയ്യാറ്റിന്‍കര: ഇക്കഴിഞ്ഞയിടെ സിപിഎമ്മില്‍ നിന്നും രാജിവെച്ച ആര്‍.ശെല്‍വരാജിന്റെ നേതൃത്വത്തില്‍ പുതിയ ജനകീയ സമിതി രൂപീകരിച്ചു. നിരവധി പേരും ഉടന്‍ ജനകീയ സമിതിയില്‍ ചേരുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ജനകീയ സമിതി ചെയര്‍മാനായി പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ അംഗം ജി.ബാലകൃഷ്‌ണപിള്ളയും പാറശാല പഞ്ചായത്ത്‌ മുന്‍ അംഗം വൈ.അംബ്രോസ്‌ ആണ്‌ കണ്‍വീനര്‍.

ആര്‍. ശെല്‍വരാജിനോടൊപ്പം രാജി പ്രഖ്യാപിച്ച ആളാണ്‌ ബാലകൃഷ്‌ണപിള്ള. പാറശാല മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ വൈ. അംബ്രോസ്‌ ഇന്നലെയാണ്‌ രാജിവച്ചത്‌. തദ്ദേശഭരണസ്‌ഥാപനങ്ങളിലെ കൂടുതല്‍ അംഗങ്ങള്‍ ഇന്നും നാളെയുമായി രാജിവയ്‌ക്കുമെന്നും ശെല്‍വരാജിന്റെ സമിതിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക