എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍ (ജോയ് ഇട്ടന്‍ -എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്)
fokana
30-Dec-2017
fokana
30-Dec-2017

2017 യാത്ര പറഞ്ഞു പോവുകയാണ്.വലിയ
പ്രതീക്ഷകളുമായി 2018 കടന്നു വരുമ്പോള്‍ മനസ്സില്‍ തെല്ലൊരു
ആശങ്കയുണ്ട്.കഴിഞ്ഞ വര്‍ഷം ലോകം സന്തോഷത്തേക്കാളുപരി ചില വിഷമസന്ധികളെ കൂടി
നേരിടേണ്ടി വന്നു.മലയാളത്തെ പിടികൂടിയ ഓഖി ചുഴലിക്കാറ്റില്‍ എത്തി
നില്‍ക്കുമ്പോള്‍ ലോകത്തിന്റെ തന്നെ ആഭ്യന്തര,സാമൂഹ്യ
,സാംസ്കാരിക,രാഷ്ട്രീയ മേഖലകളും അപചയത്തിന്റെ വക്കിലാണ് .
സങ്കടത്തിന്റെ രാവുകളും ഒട്ടും കുറവല്ല.നഷ്ടങ്ങളൊക്കെ ഏറെയാണ്. പിന്നെ കരയിപ്പിക്കുന്ന വേര്‍പാടുകളും. പത്രവാര്‍ത്തകളൊക്കെ വല്ലാതെ പേടിപ്പെടുത്തന്നവയായിരുന്നു; നരഹത്യ, പീഡനം, അപകടങ്ങള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍ അതങ്ങനെ നീളുകയാണ്. നിയമനിര്‍മ്മാണം, കാര്യനിര്‍വ്വഹണം, നീതിന്യായം തുടങ്ങിയവയ്ക്കു ശേഷം ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നു ജനാധിപത്യത്തില്‍ വിശേഷിപ്പിക്കുന്ന പത്രങ്ങളില്‍ പലതും അക്ഷരങ്ങള്‍കൊണ്ട് കൂട്ടിക്കൊടുപ്പു നടത്തുന്ന മഞ്ഞപത്രങ്ങള്‍ ആയിപ്പോയതു കഴിഞ്ഞ കൊല്ലത്തെ ഒരു ദുരന്തം.

എങ്കിലും ഇഷ്ടമായിരുന്നു കഴിഞ്ഞ നാളുകള്‍. അതിനു പ്രധാനകാരണം സംഘടനാ പ്രവര്‍ത്തനവും,സാമൂഹ്യ പ്രവര്‍ത്തനവുമാണ്.മലയാളിയുടെ
ചരിത്രത്തിനൊപ്പം നിര്‍ണ്ണായക ശക്തിയായി വളര്‍ന്ന,കേരളത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കു വഹിച്ചത് പ്രവാസി മലയാളികളാണ് എന്ന് നിസ്സംശയം പറയുന്നതില്‍ അഭിമാനം മാത്രമേ ഉള്ളു.അതുകൊണ്ടു ഓരോ പുതുവര്‍ഷ പിറവിയുടെ ചരിത്രത്തിനൊപ്പം പ്രവാസിമലയാളികളും ഉണ്ട്.അമേരിക്കന്‍ പ്രവാസി സമൂഹത്തിന്റെ ആദ്യ സംഘടനാ കൂട്ടായ്മ ഫൊക്കാനായാണ് .അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ അസോസിയേഷന്‍.മുപ്പത്തി നാല് വര്‍ഷം ഈ സംഘടനാ പിന്നിടുമ്പോള്‍ വിജയത്തിന്റെ ചരിത്രം മാത്രമാണ് ഫൊക്കാനയ്ക്കുള്ളത്.
2017ല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും അത് സാക്ഷാത്ക്കരിക്കുന്നതില്‍ ഫൊക്കാന വഹിച്ച പങ്ക് വളരെ വലുതാണ്.മറ്റൊരു സംഘടനയ്ക്കും അത്തരമൊരു നേട്ടം അവകാശപ്പെടാനില്ല .കേരളത്തിലെ അശരണരായ ,വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന "സ്‌നേഹവീട് 'പദ്ധതി വന്‍ വിജയമാക്കുവാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട് .കഴിഞ്ഞ ഒരു വര്ഷത്തിനുള്ളതില്‍ ഏതാണ്ട് നാല് വീടുകളുടെ പണി പൂര്‍ത്തിയാക്കുവാന്‍ ഫൊക്കാനയ്ക്ക് സാധിച്ചു.ഇ പദ്ധതി ഒരു തുടര്‍ പദ്ധതിയായി മുന്നോട്ടു കൊണ്ടുപോകുകയാണ് ഫൊക്കാന .
ഫൊക്കാനയുടെ 34 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കേരളത്തിന്റെ വിദ്യാഭ്യാസ ,ആതുര സേവന രംഗത്തു ഫൊക്കാന നല്‍കിയ സംഭാവനകള്‍ വലുതാണ്. അത് കേരള ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.
34 വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് വീടുകള്‍,ചികിത്സാ,വിദ്യാഭ്യാസ സഹായം ,മറ്റു ജീവകാരുണ്യ സഹായങ്ങള്‍ ഒക്കെ കേരളത്തിനായി എത്തിക്കുവാന്‍ ഫൊക്കാനയ്ക്കു സാധിച്ചിട്ടുണ്ട്.ഈ സന്തോഷമാണ് ഫൊക്കാനയുടെ കരുത്ത്. അതിനു സഹായിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ നമുക്കൊപ്പമുണ്ട് .ഈ സംഘടനയുടെ തുടക്കം മുതല്‍ ഫൊക്കാനയ്‌ക്കൊപ്പം നിലകൊണ്ടവര്‍,മുന്‍ ഭാരവാഹികള്‍,യുവജനങ്ങള്‍ ,വനിതകള്‍ തുടങ്ങി ഒരു വലിയ സമൂഹം ഫൊക്കാനയ്ക്കുണ്ട് .അവരുടെ ഒരു കൂട്ടായ്മാ ശക്തിപ്പെടണം .ഫോക്കനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം.അതിനായി ഈ പുതുവര്‍ഷപ്പുലരി നമുക്ക് ഉപയോഗപ്പെടുത്താം.ശുഭപ്രതീക്ഷയോടെ എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ,സംഘടനാ പ്രവര്‍ത്തകര്‍ക്കും അമേരിക്കയിലെ ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പുതുവത്സരാശംസകള്‍ നേരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments