നിയതിയുടെ നീതി (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
SAHITHYAM
07-Dec-2017
SAHITHYAM
07-Dec-2017

നല്ലോരോമനയായകുഞ്ഞ്, പവനും നാണിച്ചൊളിച്ചോടിടും
പല്ലോകൊച്ചരിപോലെ, ചുണ്ടു പവിഴം, തത്തയ്‌ക്കെഴും നാസികം

കല്ലോലത്തിനു തുല്യമായമുടി, എന്നാല്‍, ഇല്ല കണ്ണൊന്ന,യേ,
എല്ലാംകൂടിയൊരിക്കലും കുറവുതീര്‍ന്നാക്കാണു കിട്ടീടുക ?
ആകെപ്പാലിരുനാഴി, പാതിജലവുംചേര്‍ത്ത് അപ്പൊട്ടന്‍തുടം
പാകത്തില്‍പെരുമാറിടുമ്പൊഴുളവാകും നാഴിയുംചേരവേ
ആകെക്കൂടിയിടങ്ങഴി പതിവിതാ, ണപ്പോഴതാമിന്നലാല്‍
ചാകുന്നപ്പശു സത്യസാക്ഷി ഭഗവാന്‍ നീതിജ്ഞനോ, ക്രൂരനോ?
ആവുംനാളിലനേകരുണ്ട് പിറകേ പറ്റിപ്പിടിച്ചീടുവാന്‍
ആവാനാളിലൊരുത്തനേയുമതുപോല്‍ കാണുന്നതില്ലെങ്ങുമേ
ചാവുനേരം സുകൃതമൊരുവനേ കൂടെനില്‍ക്കാനുള്ളുവെന്ന്
പാവംമര്‍ത്യനറിഞ്ഞുകൂട, അറിയുമ്പൊഴേയ്ക്കതാ മൃത്യുവും !

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments