Image

75 ദിവസം പ്രസവവേദന; കുട്ടികളെ രക്ഷിക്കാന്‍ അമ്മ തലകീഴായി കിടന്നു; ഇതും ഒരു ജന്മസാഫല്യം

ജോസ്‌ കുമ്പിളുവേലില്‍ Published on 12 March, 2012
75 ദിവസം പ്രസവവേദന; കുട്ടികളെ രക്ഷിക്കാന്‍ അമ്മ തലകീഴായി കിടന്നു; ഇതും ഒരു ജന്മസാഫല്യം
ലണ്‌ടന്‍: ഒരു കുഞ്ഞിക്കാലു കാണാന്‍ ജോവാനാ എന്ന പോളണ്‌ടുകാരി തലകീഴായി കിടന്നത്‌ 75 ദിവസം എന്നു കേള്‍ക്കുമ്പോള്‍ ഇതെന്തൊരു ഗര്‍ഭം എന്ന്‌ ആധുനികലോകത്തിലെ സാധാരണ ജനങ്ങള്‍ ചിന്തിച്ചു പോവുമെന്നതില്‍ തെറ്റുണ്‌ടെന്നു പറയാനാവില്ല. കഴിഞ്ഞ ഫെബ്രുവരി 15 ന്‌ പ്രസവം സാക്ഷാത്‌കരിച്ചു. എങ്കിലും ജീവിതം സാഫല്യമടഞ്ഞതിന്റെ നിര്‍വൃതിയലാണ്‌ ഈ അമ്മ.പോളണ്‌ടിലെ വോറ്റ്‌സ്‌വാഫിലെ ആശുപത്രിയിലായിരുന്നു ഈ അപൂര്‍വ ജന്മം.

ജോവാന ക്രിസറ്റോനക്‌ ഗര്‍ഭം ധരിച്ചത്‌ മൂന്നു കുട്ടികളെയാണ്‌. അതിലൊരാളെ 22 ആഴ്‌ചയ്‌ക്കുള്ളില്‍ നഷ്‌ടമാകുകയും ചെയ്‌തു. ഗര്‍ഭപാത്രം നേരത്തേ ചുരുങ്ങുന്നതും ഉംബിലിക്കല്‍ കോര്‍ഡ്‌ കുട്ടികളുടെ ശരീരത്തില്‍ ചുറ്റുന്നതുമായിരുന്നു പ്രശ്‌നം. ഇതു മെല്ലെ മരുന്നുകള്‍കൊണ്‌ട്‌ മാറ്റിയെടുക്കാന്‍ ഡോക്‌ടര്‍മാര്‍ക്കു സാധിച്ചു.

എന്നാല്‍, പത്താഴ്‌ചയോളം തുടര്‍ച്ചയായി തലകീഴായി കിടക്കേണ്‌ടി വന്നു ജോവാനയ്‌ക്ക്‌. മറ്റു രണ്‌ടു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ എന്തിനും തയാറായിരുന്നു അവര്‍. ആദ്യത്തെ കുട്ടി പിറന്ന്‌ 75 ദിവസത്തിനു ശേഷമാണ്‌ രണ്‌ടാമത്തെ കുട്ടികള്‍ പിറന്നത്‌.

30 ഡിഗ്രി ചരിച്ച കട്ടിലിലാണ്‌ ഡോക്‌ടര്‍മാര്‍ ജോവാനയെ തലകീഴായി കിടത്തിയിരുന്നത്‌. ഗര്‍ഭപാത്രം ചുരുങ്ങുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്‌. രണ്‌ടര മാസത്തോളം ഇങ്ങനെ കിടക്കേണ്‌ടി വന്നു.

ഏതായാലും കഷ്‌ടപ്പാടിനു ഫലമുണ്‌ടായി. ഇഗ എന്ന പെണ്‍കുട്ടിക്കും ഇഗ്‌നസി എന്ന ആണ്‍കുട്ടിക്കും മുപ്പത്തൊന്നുകാരി ജന്മം നല്‍കി. രണ്‌ടു കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെ ഇങ്കുബേറ്ററില്‍ ഇപ്പോള്‍ വളരുന്നു. 75 ദിവസം നീണ്‌ട അപൂര്‍വതയില്‍ നടന്ന ജനനത്തിന്റെ ഉത്തേജകത്തിലാണ്‌ ജൊവാന.
75 ദിവസം പ്രസവവേദന; കുട്ടികളെ രക്ഷിക്കാന്‍ അമ്മ തലകീഴായി കിടന്നു; ഇതും ഒരു ജന്മസാഫല്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക