ദളിത് വിപ്ലവം--വാഷിംഗ്ടന്‍ പോസ്റ്റ് ഘോഷിക്കുന്ന കേരള വിപ്ലവത്തിനു ഒരു മുഖക്കുറി(കുര്യന്‍ പാമ്പാടി)

ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം പിറന്നാള്‍ വന്നെ ത്തുമ്പോള്‍ ലോകത്ത്
അഞ്ചു രാജ്യങ്ങളിലേക്ക് ഒതുങ്ങിയ കമ്മ്യുണിസ്റ്റ് പരീക്ഷണം വിജയകരമായി
തുടരുന്ന ഒരേ ഒരു നാട് ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളമാണെന്ന്
വാഷിങ്ങ്ടന്‍ പോസ്റ്റ് ഉദ്‌ഘോഷിക്കുന്നു. പക്ഷേ ഇന്ത്യക്കൊട്ടാകെ അഭിമാനം
പകരുന്ന കേരളത്തിലെ പൂജാരി വിപ്ലവം അവര്‍ കണ്ടില്ല.
തീണ്ടലും തൊടീലും മൂലം ഒരുകാലത്ത് വഴിനടക്കാന്‍ പോലും അവകാശമില്ലായിരുന്ന
പുലയ സമുദായത്തില്‍ പെട്ട യദുകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ
കീഴില്‍ തിരുവല്ലക്കടുത്തു വളഞ്ഞവട്ടം മഹാദേവ ക്ഷേത്രത്തില്‍ പൂജാരിയായി
ചേരുമ്പോള്‍ മഹാത്മാ ഗാന്ധി പങ്കെടുത്ത വൈക്കം സത്യഗ്രഹത്തിന് ശേഷം കേരളം
കണ്ട ഏറ്റം വലിയ വിപ്ലവം നടക്കുകയായ്രിരുന്നു. പത്തു വര്‍ഷം തന്ത്ര
വിധികള്‍ പഠിച്ച യദു സംസ്‌കൃതം എം.ഇ. ഫൈനല്‍ വിദ്യാര്‍ഥിയാണ്.
.jpg)
വാഷിങ്ങ്ടന്‍ പോസ്റ്റ് റിപോട്ടര്‍ ഗ്രെഗ് ജാഫ്, വിധി ദോഷിയോടോപ്പം നടത്തിയ പര്യടനത്തിനു ശേഷം ഒക്ടോബര്‍ 29നു ഒന്നാംപേജില്‍എഴുതിയ സുദീര്‍ഘ ലേഖനത്തില്‍ 'കമ്യുണിസ്ടുകാരനു ഇന്നും സ്വപ്നം കാണാന്‍ കഴിയുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നു' ധനമന്ത്രി തോമസ് ഐസക്ക് ആണു കേന്ദ്ര കഥാപാത്രം. പി. കൃഷ്ണപിള്ളക്ക് ആദരം അര്‍പ്പിക്കാന്‍ അതിരാവിലെ അദ്ദേഹം നടത്തുന്ന ഒരു പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ്തുടക്കം. ഒപ്പം വിവേക് സിംഗിന്റെ ചിത്രങ്ങളുമുണ്ട്.
ഫാക്ടറികള്‍ പിടിച്ചെടുക്കുകയോ, വിശ്വാസികളെ തുറുങ്കില്‍ ഇടുകയോ ചെയ്യാതെ സ്‌നേഹത്തിന്റെ ഭാഷയില്‍ അവരോടു സംവദിച്ചു നേടിയെടുത്ത ഈ വിപ്ലവം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിക്കാണില്ല. ബാലറ്റു പെട്ടിയിലൂടെ അധികാരതിലേറി. ആരോഗ്യവും വിദ്യാഭ്യാസവവുമുള്ള ചെറുപ്പക്കാരെ കയറ്റുമതി ചെയ്തു പണം സ്വരൂപിച്ചു വികസന പരിപാടികള്‍ നടപ്പാക്കി.
'നിങ്ങളെന്നെ കമ്യുണിസ്‌റാക്കി' എന്ന നാടകം കേരളത്തി.ല്‍ വിതച്ച സാംസ്‌കാരിക വിപ്ലവം എടുത്തു പറഞ്ഞ ലേഖനം ചെഗുവേരയുടെ പിറകെ പോയി ക്യുബയിലെക്ക് അരി ശേഖരിച്ചു അയച്ച കഥ വിസ്മരിച്ചിട്ടില്ല. കമ്മ്യുണിസ്റ്റ് മാനിഫെസ്‌റോ വായിച്ചു. ഓരോ പാര്‍ട്ടി ഓഫീസിലും പഠനക്കളരികള്‍ സംഘടിപ്പിച്ചു. പക്ഷേ പിന്തുടര്‍ന്നത് കാപിറ്റലിസ്റ്റ് മാര്‍ഗങ്ങളാണ്..
പിണറായി ഗ്രാമത്തില്‍ ഒരു ഗള്‍ഫുകാരന്‍ പണിത ആറു ബെഡ്‌റൂം മാര്‍ബിള്‍ കൊട്ടാരത്തിന്റെ പാലു കാച്ചല്‍ ചിത്രങ്ങള്‍ സഹിതം വിവരിക്കുന്നുണ്ട് ലേഖനത്തില്‍. നീന്തല്‍ക്കുളം വറ്റിച്ചു വീട് പൂട്ടി അബുദാബിയിലേക്ക് മടങ്ങുകയാണ് പ്രശാന്ത് ചെറംബത്തും (40) സാനിഗയും (36). വിസ തീരുമ്പോള്‍ മടങ്ങി വരും. സ്വപ്ന ഭവനത്തില്‍ കൊതിതീരെതാമസിക്കാനായി.
'എനിക്ക് സ്വാര്‍ത്ഥ മോഹങ്ങളില്ല. അതുകൊണ്ട് കമ്മ്യുണിസ്റ്റ് ആയി' ഷിജിര്‍ പ്രതീഷ് എന്ന ചെറുപ്പക്കാരന്‍ പോസ്റ്റ് ലേഖകനോട്ട് പറഞ്ഞു. 'കാപിറ്റലിസം ഒരുനാള്‍ പാടെ തകരും അന്ന് സാധാരണ ജനങ്ങള്‍ക്ക് സമത്വം കൈവരും'--ഒരു കമ്മുനിസ്റ്റ് സൈദ്ധാന്തികന്‍ പറയുന്നു. അതുവരെ ഫാസിസത്തിനെതിരെ സെക്കുലറിസത്തിന്റെ സമര മുഖം തീര്‍ത്തുകൊണ്ട് പുതിയ തലമുറ കാത്തിരിക്കും എന്നു പറഞ്ഞു ലേഖനം അവസാനിക്കുന്നു.
യു ആര്‍ റൈറ്റ് വാഷിംഗ്ടന്‍ പോസ്റ്റ്! കമ്മ്യുണിസ്ടുകള്‍ മതത്തെ ചവുട്ടി താഴ്ത്ത്തുകയല്ല, പരിരംഭണം ചെയ്യുകയാണ്. ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമി രോഹിണിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ പോയി പുഷ്പാര്‍ച്ചന നടത്തുകയും കണ്ണടച്ചു പ്രാര്‍ഥിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി ആകട്ടെ ശബരിമല നട ചവുട്ടി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് പൂവും പ്രസാദവും സ്വീകരിച്ചു. വിപ്ലവകരമായ മാറ്റം!
കേരളത്തിന്റെ ഏറ്റം വലിയ പ്രശ്‌നം പണി നടക്കുന്ന കൊച്ചി മേട്രോയോ പൂര്‍ത്തിയായി വരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടോ കടലാസിലുള്ള ശബരി വിമാനത്താവളമോ കുന്നു കൂടുന്ന ഇതരദേശ തൊഴിലാളികളോ അല്ല, കുമിഞ്ഞു കൂടുന്ന മാലിന്യമാണ്. മുന്‍ എം.പി. യും മുന്‍ കോളജ് അധ്യാപികയുമായ ഡോ.ടി. എന്‍.സീമയുടെ നേതൃത്വത്തില്‍രൂപവവല്‍ക്കരിച്ച ഹരിത കേരളം മിഷന്‍ മാലിന്യ നിര്‍മാര്‍ജനതിനു കൊണ്ടുപിടിച്ച ശ്രമം ആരംഭിച്ചിട്ടുണ്ട്. നെതര്‍ലണ്ട്‌സില്‍ പരിശീലനം കിട്ടിയ ആളാണ്. കേരളപ്പിറവി ദിനത്തി.ല്‍ ആലപ്പുഴയിലെ ആര്യാട് പഞ്ചായത്തില്‍ അതിന്റെ ഉദ്ഘാടനവും നടന്നു.
പതിനെട്ടു വാര്‍ഡുകളി.ല്‍ ഏഴായിരം കുറ്റിക്കുരുമുളകു വള്ളികള്‍ വിതരണം ചെയ്തു പഞ്ചായത്തിനെ കേരളത്തിലെ ആദ്യ 'പെപ്പര്‍ വില്ലേജ്' ആക്കാനുള്ള പദ്ധതിയും ആരംഭിച്ചതായി പ്രസിഡന്റ്‌റ് കവിത ഹരിദാസും വൈസ്പ്രസിഡന്റ് ബി. ബിപിന്‍ രാജും അറിയിച്ചു. ഇന്ത്യയിലെ ഏറ്റം നല്ല പഞ്ചായത്തുകളില്‍ ഒന്നായി ആര്യാടിനെ കേന്ദ്രം തെരഞ്ഞെടുത്തിട്ടുണ്ട്. വികസന പരിപാടികള്‍ല്‍ നടപ്പാക്കുന്നതിന് നിയമബിരുദധാരികൂടിയായ സെക്രട്ടറി എസ്. വീണയും ഒപ്പമുണ്ട്.
പി. കൃഷ്ണ പിള്ള പറഞ്ഞതു പോലെ 'സഖാക്കളേ മുന്നോട്ട്!'. വികസന കാര്യത്തില്‍ മുഖം നോക്കാതെ മുന്നോട്ടു പോകുമെന്നാണ്ഗവര്‍മെന്റിന്റെ നയം. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും പുതുവൈപ്പിലെ ഐ.ഓ.സി.പാചകവാതക ടെര്‍മിനലിന്റെയും മുക്കത്തെ ഗെയില്‍ പൈപ്പ് ലൈനിന്റെയും കാര്യത്തിലും സമരക്കാരെ അവഗണിച്ചു മുന്നോട്ടുപോകും. അപകടം പറ്റിയവര്‍ക്ക് ഏത് ആശുപത്രിയിലും 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കും. വിദേശ മലയാളികളുടെ ഒരു 'ലോകകേരളസഭ' ഉടനെ വിളിച്ചു കൂട്ടും.
കേരള ഗവര്‍മെന്റിന്റെ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡ് ആയ എഴുത്തച്ച്ചന്‍ പുരസ്‌കാരത്തിന് കെ. സച്ചിതാനന്ദനെതെരഞ്ഞെടുത്തു. അവാര്‍ഡ് തുക അഞ്ചു ലക്ഷമായിഉയര്‍ത്തി.
ഇതൊക്കെ കാണാന്‍ ഇനി ന്യൂയോര്‍ക്ക് ടൈംസ് ആയിരിക്കും അടുത്ത തവണ എത്തുക.
(ചിത്രങ്ങള്‍, വിവേക് സിംഗ്, എംജീ കൃഷ്ണന്‍ ആര്യാട്, ലേഖകന്‍)










ഈ പൂജാരിക്ക് അയാളുടെ 'ദളിത' ലേബലില്ലാതെ മനുഷ്യ വര്‍ഗ പൂജാരിയായി പൂജ ചെയ്യാന്‍
കേരളത്തിലെ ഇടതു പക്ഷമോ ദേവസ്വം ബോര്‍ഡോ അവസരം ഉണ്ടാക്കി കൊടുക്കുമോ?
എങ്കില്‍ അതൊരു വിപ്ലവം ആയി ചരിത്രത്തില്‍ രേഖപ്പെടുത്താം.