Image

പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് പുതിയ മേധാവിയെ നിയമിച്ചു

Published on 09 March, 2012
പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് പുതിയ മേധാവിയെ നിയമിച്ചു
ഇസ്‌ലാമാബാദ്: പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് പുതിയ മേധാവിയെ നിയമിച്ചു. ലഫ്. ജനറല്‍ സഹീറുള്‍ ഇസ്‌ലാമിനെയാണ് പുതിയ തലവനായി നിയമിച്ചിരിക്കുന്നത്. സൈനിക കുടുംബത്തിലെ അംഗമായ സഹീറുള്‍ ഇസ്‌ലാം നിലവില്‍ കറാച്ചിയിലെ സൈനിക കമാന്‍ഡറാണ്. ഐഎസ്‌ഐ മേധാവിയായ ലഫ്. ജനറല്‍ അഹമ്മദ് ഷൂജ പാഷ വരുന്ന 18 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. 2008 മുതല്‍ ഷൂജ പാഷയായിരുന്നു ഐഎസ്‌ഐ മേധാവി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക