Image

റിസര്‍വ്‌ ബാങ്ക്‌ കരുതല്‍ ധനാനുപാത നിരക്കില്‍ കുറവ്‌ വരുത്തി

Published on 09 March, 2012
റിസര്‍വ്‌ ബാങ്ക്‌ കരുതല്‍ ധനാനുപാത നിരക്കില്‍ കുറവ്‌ വരുത്തി
മുംബൈ: റിസര്‍വ്‌ ബാങ്ക്‌ കരുതല്‍ ധനാനുപാത നിരക്ക്‌ (സിആര്‍ആര്‍) കുറവ്‌ വരുത്തി. 0.75 ശതമാനമാണ്‌ കുറച്ചത്‌. നിലവില്‍ 5.5 ശതമാനമായിരുന്ന നിരക്ക്‌ 4.75 ശതമാനമായിട്ടാണ്‌ കുറച്ചത്‌. നാളെ മുതല്‍ പുതിയ നിരക്ക്‌ നിലവില്‍ വരും.വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനാണ്‌ നിരക്ക്‌ കുറച്ചതെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ അധികൃതര്‍ വെളിപ്പെടുത്തി.

നിക്ഷേപത്തിന്‌ ആനുപാതികമായി ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയാണ്‌ കരുതല്‍ ധനാനുപാതം. നിരക്ക്‌ കുറച്ചതോടെ ബാങ്കുകളിലേക്ക്‌ 48,000 കോടി രൂപ അധികമായി എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ബാങ്ക്‌ അധികൃതര്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക