Image

ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷന്‍ മാര്‍ച്ച്‌ 31ന്‌

സഖറിയ പുത്തന്‍കളം Published on 08 March, 2012
ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷന്‍ മാര്‍ച്ച്‌ 31ന്‌
ബ്രാഡ്‌ഫോര്‍ഡ്‌: യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെയും കേരള കാത്തലിക്‌ കമ്യൂണിറ്റി ഓഫ്‌ ബ്രാഡ്‌ഫോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന രണ്‌ടാമത്‌ ബ്രാഡ്‌ഫോര്‍ഡ്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച്‌ 31ന്‌ നടക്കും.

രാവിലെ എട്ടു മുതല്‍ സെന്റ്‌ കാത്ത്‌ ബെര്‍ട്ട്‌ ചര്‍ച്ചില്‍ ആരംഭിക്കുന്ന വിടുതല്‍ ശുശ്രൂഷ ധ്യാനം നയിക്കുന്നത്‌ ഫാ. ജോമോന്‍ തോമ്മാനയാണ്‌.

യുകെ സെഹിയോന്‍ ടിംഅംഗങ്ങളാണ്‌ കുട്ടികളുടെ പ്രത്യേക ധ്യാനം നയിക്കുന്നത്‌. വിടുതല്‍ ശുശ്രൂഷ, രോഗസൗഖ്യ ശുശ്രൂഷ, ആത്മീയ സരോപദേശം പങ്കുവയ്‌ക്കല്‍, കുമ്പസാരം, ദിവ്യകാരുണ്യാരാധന, വിശുദ്ധ കുര്‍ബാന എന്നിവ ധ്യാനത്തോടനുബന്ധിച്ച്‌ നടക്കും.

കണ്‍വന്‍ഷന്‌ മുന്നോടിയായുള്ള ഒരുക്ക ശുശ്രൂഷ മാര്‍ച്ച്‌ 18ന്‌ ബ്രാഡ്‌ഫോര്‍ഡില്‍ നടക്കും. ധ്യാനത്തിന്റെ വിജയത്തിനായുള്ള രാത്രി ആരാധന 48 ദിനങ്ങള്‍ പിന്നിട്ടു.

31ന്‌ രാവിലെ എട്ടിന്‌ ആരംഭിക്കുന്ന ധ്യാനം ഉച്ചകഴിഞ്ഞ്‌ 3.30ന്‌ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ലിജു പാറത്തൊട്ടാല്‍ 07950453929, ഡോ. മാത്യ ജോമി 07843626503, സുബിന്‍ 07846308766, ജിമ്മി 07931199922.
ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷന്‍ മാര്‍ച്ച്‌ 31ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക