Image

ബോണ്ട്‌ വ്യവസ്ഥകള്‍ക്കെതിരേ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികളും സമരത്തിലേക്ക്‌

Published on 07 March, 2012
ബോണ്ട്‌ വ്യവസ്ഥകള്‍ക്കെതിരേ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികളും സമരത്തിലേക്ക്‌
കോഴിക്കോട്‌: അശാസ്‌ത്രീയമായ ബോണ്ട്‌ വ്യവസ്ഥകള്‍ക്കെതിരേ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികളും സമരത്തിലേക്ക്‌ നീങ്ങുന്നു. സമരത്തിന്റെ ആദ്യപടിയായി വ്യാഴാഴ്‌ച രാവിലെ എട്ടുമണി മുതല്‍ വെള്ളിയാഴ്‌ച രാവിലെ എട്ടുമണിവരെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്‌ നടത്തും.

സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകളിലേക്ക്‌ സ്ഥിര നിയമനം നടത്തുക, സര്‍ക്കാര്‍ ആശുപത്രികളിലെ അവശ്യ സൗകര്യങ്ങളുടെ അപര്യാപ്‌തത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കേരള മെഡിക്കല്‍ പി.ജി. അസോസിയേഷന്‍, ഹൗസ്‌ സര്‍ജന്റ്‌സ്‌ അസോസിയേഷന്‍, വിദ്യാര്‍ഥി യൂനിയന്‍ എന്നിവയുള്‍പ്പെടുന്ന സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നത്‌.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ജൂനിയര്‍ ഡോക്ടര്‍മാരും റസിഡന്റുമാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമുള്‍പ്പെടെ 6000 ത്തോളം പേര്‍ സമരത്തിലണിനിരക്കുന്നതോടെ അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള ആശുപത്രി സേവനങ്ങളെ സാരമായി ബാധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക