Image

മുപ്പതു ലക്ഷത്തോളം സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

Published on 07 March, 2012
മുപ്പതു ലക്ഷത്തോളം സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു
തിരുവനന്തപുരം:  മുപ്പതു ലക്ഷത്തോളം സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു. ഉച്ചയ്ക്കു രണ്ടരയ്ക്കു നഗരം നിറഞ്ഞ പൊങ്കാലക്കലങ്ങള്‍ നിവേദിച്ചതോടെയാണ് ഇത്തവണത്തെ പൊങ്കാലച്ചടങ്ങുകള്‍ക്ക് സമാപനമായത്. ക്ഷേത്രത്തില്‍ നിന്നും 200 ശാന്തിമാരെയാണ് പുണ്യാഹം തളിക്കാന്‍ നിയോഗിച്ചത്.

രാവിലെ പത്തുമണിയോടെ ശുദ്ധപുണ്യാഹത്തോടെയാണ് ക്ഷേത്രത്തില്‍ ചടങ്ങുകള്‍ തുടങ്ങിയത്. പാട്ടുപുരയിലും ക്ഷേത്ര പരിസരത്തും പുണ്യാഹം തളിച്ചു. 10.15നായിരുന്നു അടുപ്പുവെട്ട്. ക്ഷേത്രത്തിനകത്തു നിന്നു പകര്‍ന്ന ദീപം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു സമീപം സജ്ജീകരിച്ച അടുപ്പിലേക്കു പകര്‍ന്നതോടെ ചടങ്ങുകള്‍ക്കു തുടക്കമായി. തിടപ്പള്ളിയിലെ അടുപ്പില്‍ നിന്നും മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ചെറിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിനു മുന്നില്‍ തയാറാക്കിയ പണ്ടാരയടുപ്പിലേക്കും അഗ്നി പകര്‍ന്നു. കരിമരുന്നുപ്രയോഗത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയില്‍ ക്ഷേത്രപരിസരത്തെ ആയിരക്കണക്കിനു പൊങ്കാലയടുപ്പുകളിലേക്കു പകര്‍ന്ന അഗ്നി കിലോമീറ്ററുകള്‍ നിരന്ന ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഭക്തര്‍ പകര്‍ന്നതോടെ നഗരം യാഗശാലയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക