Image

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Published on 07 March, 2012
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ന്യൂഡല്‍ഹി: എണ്ണ, സ്വര്‍ണം ഇറക്കുമതി മേഖലയില്‍ ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചതോടെ രൂപയുടെ ഡോളറുമായുള്ള വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. 50.76 രൂപ നിരക്കിലേക്കാണ് വില താഴ്ന്നത്. ജനവരി 18ന് ശേഷം രൂപ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. 50.36/37 രൂപ നിരക്കിലായിരുന്നു ചെവ്വാഴ്ച്ചത്തെ ക്ലോസിങ്.

യൂറോപ്യന്‍ രാജ്യങ്ങളുടെ കടപ്രതിസന്ധിയും ക്രൂഡ് ഓയിലിന് വില ഉയരുന്നതുമാണ് ഡോളറിന് ഡിമാന്‍ഡ് ഉയരാന്‍ കാരണം. അതേസമയം, രൂപയുടെ വിലയിടിവ് നേരിടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ)യുടെ കാര്യക്ഷമമായ ഇടപെടലുണ്ടാവുമെന്നും കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക