Image

ദേശീയ അവാര്‍ഡ്: മോഹന്‍ലാലിനെ പരിഗണിച്ചിരുന്നുവെന്ന്‌ ജൂറി അംഗം

Published on 07 March, 2012
ദേശീയ അവാര്‍ഡ്: മോഹന്‍ലാലിനെ പരിഗണിച്ചിരുന്നുവെന്ന്‌ ജൂറി അംഗം
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡിന് മോഹന്‍ലാലിനെ പരിഗണിച്ചിരുന്നതായി ദേശീയ ചലച്ചിത്ര ജൂറി അംഗം കെ.പി.കുമാരന്‍. ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിലെ അഭിനയത്തിനാണു മോഹന്‍ലാലിനെ പരിഗണിച്ചത്്.

പ്രണയത്തിലേത് മോഹന്‍ലാലിന്റെ മികച്ച പ്രകടനം ആയിരുന്നെങ്കിലും ചിത്രത്തില്‍ മോഹന്‍ലാന്‍ കേന്ദ്ര കഥാപാത്രം അല്ലാതിരുന്നതിനാല്‍ സഹനടനുള്ള അവാര്‍ഡിന് മാത്രമെ പരിഗണിക്കാനാവുമായിരുന്നുള്ളു. ലാലിനെപ്പോലൊരു നടനെ സഹനടനുള്ള അവാര്‍ഡിന് പരിഗണിക്കുന്നതിലെ അനൗചിത്യം കണക്കിലെടുത്ത് പിന്നീട് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നുവെന്നും കെ.പി.കുമാരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക