Image

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച തോല്‍വിയ്ക്ക് കാരണമെന്ന് സോണിയ

Published on 07 March, 2012
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച തോല്‍വിയ്ക്ക് കാരണമെന്ന് സോണിയ
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടന സംവിധാനങ്ങള്‍ ദുര്‍ബലമായതും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണമായതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിനേറ്റ തിരിച്ചടി യുപിഎ സര്‍ക്കാരിനെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സോണിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിലക്കയറ്റവും പണപ്പെരുപ്പവും വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന് വ്യക്തമാക്കിയ സോണിയ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വലിയ പാഠമാണെന്നും പറഞ്ഞു. നേതൃത്വമില്ലാത്തതല്ല ഒരു പാട് നേതാക്കളുള്ളതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നമെന്നും സോണിയ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക