Image

എംബസി വാഹനത്തിലെ സ്‌ഫോടനം: ഒരാള്‍ പിടിയില്‍

Published on 07 March, 2012
എംബസി വാഹനത്തിലെ സ്‌ഫോടനം: ഒരാള്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയുടെ വാഹനത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. 50 വയസ്സുള്ള ഒരാളാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.

എന്നാല്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആരുടെയും അറസ്റ്റ് വിവരം പോലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇറാനിയന്‍ പ്രസിദ്ധീകരണത്തില്‍ പതിവായി എഴുതാറുള്ള ഇന്ത്യക്കാരനായ ജേര്‍ണലിസ്റ്റ് സയിദ് മൊഹമ്മദ് കാസ്മിയാണ് അറസ്റ്റിലായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.


ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യക്കും വാഹനത്തിന്റെ ഡ്രൈവറായ ഇന്ത്യക്കാരനും ഉള്‍പ്പടെ നാല് പേര്‍ക്ക് കഴിഞ്ഞമാസമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക