Image

പെട്രോള്‍ വില അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍

Published on 06 March, 2012
പെട്രോള്‍ വില അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നീക്കം തുടങ്ങി. പെട്രോള്‍ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ നിലവില്‍ പെട്രോള്‍ ലിറ്ററിന് 5.10 രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. 

ഡിസംബര്‍ ഒന്നിനായിരുന്നു എണ്ണക്കമ്പനികള്‍ അവസാനമായി എണ്ണവില പുനഃപരിശോധിച്ചത്. ക്രൂഡ് ഓയില്‍ ബാരലിന് 109 ഡോളറായിരുന്നു അന്ന് അന്താരാഷ്ട്ര വിപണിയിലെ വില. ഇതിനുശേഷം ക്രൂഡോയില്‍ വില ബാരലിന് 130.71 ഡോളര്‍വരെ ഉയര്‍ന്നിരുന്നു. ഇതുവഴി പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് 900 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എണ്ണവില പുനഃപരിശോധിക്കാന്‍ എണ്ണക്കമ്പനികള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക