Image

സഭയുടെ നവീകരണവും ടെലി കൂടിയാലോചനകളും (ജോസഫ് പടന്നമാക്കല്‍)

Published on 31 August, 2017
സഭയുടെ നവീകരണവും ടെലി കൂടിയാലോചനകളും (ജോസഫ് പടന്നമാക്കല്‍)
കേരള കത്തോലിക്ക സഭയുടെ നവീകരണം സംബന്ധിച്ച ഒരു ടെലി യോഗം 2017 ഓഗസ്റ്റ് ഇരുപത്തിയഞ്ചാം തിയതി ശ്രീ ചാക്കോ കളരിക്കല്‍, ശ്രീ ജോസ് കല്ലിടുക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുകയുണ്ടായി. യോഗത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള എഴുപതോളം പേര്‍ പങ്കെടുത്തിരുന്നു. അവരില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ഇരുപത്തിയഞ്ചു പ്രശസ്ത വ്യക്തികള്‍ യോഗത്തില്‍ സജീവമായി ചര്‍ച്ചകളില്‍ പങ്കെടുക്കുകയും സഭയുടെ ഇന്നത്തെ പോക്കിനെ സംബന്ധിച്ച കാര്യങ്ങളെ വിലയിരുത്തുകയും ചെയ്തു. സഭയുടെ ഭരണസംവിധാനത്തിലുള്ള അതൃപ്തിയും ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങളില്‍ പ്രകടമായിരുന്നു. പുരോഹിതരെയും അവരെ മാത്രം അനുസരിക്കുന്ന അല്മായരെയും ഒഴിച്ചുനിര്‍ത്തി സഭയുടെ നവീകരണാശയങ്ങളുമായി യോജിക്കുന്നവരുടെ മാത്രം ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ പൊന്തി വന്നിരുന്നു. ക്രിയാത്മകമായ ആശയങ്ങള്‍ സഭയ്ക്കുള്ളില്‍ നിന്ന് വരുന്ന സമയമെല്ലാം അത്തരം അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കെതിരെ ശത്രുക്കളെപ്പോലെ പെരുമാറാനാണ് സഭാധികാരികള്‍ നാളിതുവരെ ശ്രമിച്ചിട്ടുള്ളത്. യാഥാസ്ഥിതിക വലയത്തില്‍ നിന്നും സഭയെ മോചിപ്പിക്കാനാണ് ഫ്രാന്‍സീസ് മാര്‍പാപ്പാ പോലും ശ്രമിക്കുന്നത്. മാര്‍പ്പാപ്പായ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടുള്ള സഭാ മക്കളുടെ ഒത്തുരുമയും നവീകരണ ചിന്തകള്‍ക്ക് ധാര്‍മ്മിക പിന്തുണയാകും.

കത്തോലിക്ക സഭയിലെ പൗരാഹിത്യ മേല്‍ക്കോയ്മയില്‍ ക്രിസ്തു ചൈതന്യം പാടെ നഷ്ടപ്പെട്ടിരിക്കുന്നു. കത്തോലിക്കരെ ക്രിസ്ത്യാനികളെന്നു വിളിക്കാന്‍ പോലും ഇതര സഭകള്‍ തയാറാവുന്നില്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്ന സഭകളുടെ ഏകീകരണം ഒരു സംഘടന രൂപീകരിക്കുന്നതില്‍ക്കൂടി ലക്ഷ്യമിടുന്നുണ്ട്. സഭയുടെ നഷ്ടപ്പെട്ട ആത്മീയത വീണ്ടെടുക്കണം. പൗരാഹിത്യ മേഖല മുഴുവനായും ആഡംബരവും ധൂര്‍ത്തും നിറഞ്ഞിരിക്കുന്നു. പുരോഹിതര്‍ ലളിതമായി ജീവിക്കണമെന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആഹ്വാനത്തിന് കേരളത്തിലെ സീറോ മലബാര്‍ സഭ യാതൊരു പ്രാധാന്യവും നല്‍കാറില്ല. കോടിക്കണക്കിന് ഡോളര്‍ മുടക്കിയുള്ള പള്ളികള്‍ മേടിക്കലും ആഡംബര കാറുകളും പുരോഹിതര്‍ക്ക് താമസിക്കാനുള്ള ഫൈവ് സ്റ്റാര്‍ പാര്‍പ്പിടങ്ങളുമാണ് സഭയെ നയിക്കുന്നവര്‍ക്ക് താല്‍പ്പര്യം. കേരളത്തിലെ ദരിദ്രന്റെ കുടിലിനെപ്പറ്റിയോ വിശന്നു വലയുന്ന ദരിദ്രന് ഒരു നേരം ഭക്ഷണം കഴിക്കാന്‍ കൊടുക്കാനോ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനോ സഭാനേതൃത്വം താല്‍പ്പര്യപ്പെടാറില്ല.

കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം (ഗലൃമഹമ ഇമവേീഹശര ഞലളീൃാമശേീി ങീ്‌ലാലി)േ കേരളത്തിലെ പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. കെ.സി.ആര്‍.എം എന്ന് ചുരുക്കിപ്പറയും. ഈ സംഘടന സഭയിലെ പുരോഹിതരുടെയും മെത്രാന്മാരുടെയും അഴിമതികള്‍ക്കും അനീതികള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിക്കൊണ്ടിരിക്കുന്നു. കോടതികളില്‍ക്കൂടി നീതി തേടിയും സമരം ചെയ്തും നിരാഹാരം ഇരുന്നും പ്രകടനങ്ങള്‍ നടത്തിയും കെ.സി.ആര്‍.എം. സംഘടന വളരെയേറെ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. യാതൊരു മനഃസാക്ഷിയുമില്ലാതെ ദളിതന്റെ ശവ സംസ്ക്കാരം നിഷേധിക്കലും അവരെ പീഡിപ്പിക്കലും പുരോഹിതര്‍ക്ക് പതിവായിരുന്നു. കെ.സി.ആര്‍.എമ്മിന്റെ ധീരമായ പോരാട്ടങ്ങളെ ഭയന്ന് അത്തരം നീതി നിഷേധത്തിന്റെ കഥകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുരോഹിതര്‍ ആവര്‍ത്തിക്കുന്നത് കേള്‍ക്കുന്നില്ല.

സീറോ മലാബാര്‍ സഭയുടെ പുരോഹിതരില്‍ നിന്നും ശിങ്കടികളില്‍നിന്നും സ്ത്രീകള്‍ക്കെതിരെയും, കന്യാസ്ത്രികള്‍ക്കെതിരെയും പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. പാപ പൊറുതിക്കും നിത്യരക്ഷയ്ക്കും കവാടങ്ങളായി കരുതുന്ന കുമ്പസാരക്കൂടുകള്‍ സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിനും ഭീഷണിയാവുന്നു. മഠങ്ങളില്‍ കൊലപാതകങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. പണവും സ്വാധീനവും കൈക്കലാക്കിയിരിക്കുന്ന അഭിഷിക്ത ലോകം കേസുകള്‍ മായിച്ചു കളയാനാണ് ശ്രമിക്കുന്നത്. എവിടെ അസമത്വം ഉണ്ടാകുന്നുവോ അവിടെയെല്ലാം കെ.സി.ആര്‍. എം. എന്ന സംഘടന ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. രക്തശുദ്ധീകരണ വാദത്തില്‍ ക്‌നാനായ ക്രിസ്ത്യാനികളെ പള്ളികളില്‍ നിന്ന് പുറത്താക്കുന്നതിനെതിരെയും കെ.സി.ആര്‍.എം പ്രതികരിക്കുന്നു. മാന്യമായി ജീവിക്കുന്ന കുടുംബങ്ങളെ തകര്‍ക്കുന്ന ആസൂത്രിതമായ നയമാണ് പുരോഹിതര്‍ പള്ളികളില്‍ അനുവര്‍ത്തിച്ചു വരുന്നത്. പൗരാഹിത്യം ഉപേക്ഷിച്ചവരുടെ സംഘടനയും കെ.സി ആര്‍.എം. നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് ജീവിത സൗകര്യങ്ങളും പാര്‍പ്പിടവും ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമത്തില്‍ സംഘടന തീവ്രമായുള്ള ശ്രമത്തിലുമാണ്.

അധികാരവും പണവും പുരോഹിതരെ ഏല്‍പ്പിക്കുന്നത് ആപത്തായിരിക്കുമെന്ന് കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രം ഒന്നു കണ്ണോടിച്ചാല്‍ മനസിലാകും. ഒരു പുരോഹിതന്‍ കൊലക്കേസിലോ പീഡനങ്ങളിലോ അകപ്പെട്ടാല്‍ ഉന്നത സ്ഥാനങ്ങളിലെ സ്വാധീനമുപയോഗിച്ച് കേസുകള്‍ തേച്ചുമായ്ച്ചും കളയും. അഭയാക്കേസിന് കോട്ടയം രൂപത എത്ര കോടികള്‍ മുടക്കിയെന്നതിനും കണക്കില്ല. മുന്‍ സുപ്രീം കോടതി ജഡ്ജി പരേതനായ കൃഷ്ണയ്യര്‍ തയ്യാറാക്കിയ ചര്‍ച്ച് ആക്റ്റ് നടപ്പാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പോലും ഭയപ്പെടുന്നു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും മതപരമായ സ്വത്തുക്കള്‍ക്ക് സര്‍ക്കാരിന്റെ നിയന്ത്രണമുണ്ട്. എന്നാല്‍ അല്മായര്‍ നേര്‍ച്ചകളായി നല്‍കിയ സഭാവക സ്വത്തുക്കളില്‍മേല്‍ അധികാരം അതാത് രൂപതാ ബിഷപ്പുമാര്‍ക്കാണ്. അതിനെതിരെ ഏകീകൃതമായ ഒരു നിയമത്തിനായി കെ.സി.ആര്‍.എം. മുറവിളികള്‍ കൂട്ടിയിട്ടും ഈ ബില്ലിനെ നാളിതുവരെ നിയമമാക്കിയിട്ടില്ല. പുരോഹിതര്‍ക്ക് അല്‌മെനികളുടെ മേല്‍ ലഭിച്ചിരിക്കുന്ന അധികാരം വിട്ടുകൊടുക്കാന്‍ അവര്‍ ഒരുക്കവുമല്ല.

ഇന്ന് നിലവിലുള്ള പള്ളികളോടനുബന്ധിച്ച സംഘടനകള്‍ എല്ലാംതന്നെ പുരോഹിതരുടെ നേതൃത്വത്തിലും തീരുമാനങ്ങളിലും പ്രവര്‍ത്തിക്കുന്നു. പുരോഹിതരും അല്മായരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അത്തരം സംഘടനകള്‍ പുരോഹിതരുടെ ഇഷ്ടത്തിനൊപ്പമേ നില്‍ക്കുള്ളൂ. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരുടെ കുടുംബത്തിലെ മാമ്മോദീസാ, കല്യാണം, വിവാഹം, മരണം മുതലായ ചടങ്ങുകളില്‍ നിസ്സഹകരിക്കാന്‍ പുരോഹിതര്‍ക്ക് യാതൊരു മടിയുമില്ല. പള്ളികളുടെ മാസക്കുടിശിഖ മുടക്കുന്നവര്‍ക്കോ, പള്ളിപണിക്കുള്ള വീതം കൊടുക്കാത്തവര്‍ക്കോ പള്ളിയില്‍ നിന്നും മുടക്കു കല്പിക്കുന്നതും സാധാരണമാണ്.

അല്മായനെന്നു പറഞ്ഞാല്‍ പുരോഹിതരുടെ മുമ്പില്‍ നാക്കിറങ്ങി പോയ ഒരുതരം വര്‍ഗ്ഗമെന്നും കരുതണം. സിംഹാസനത്തിലിരിക്കുന്നവര്‍ക്ക് ആരെയും ഭയപ്പെടേണ്ട എന്ന മട്ടിലാണ് അല്മായരെ പേടിപ്പിച്ചുകൊണ്ടു ബിഷപ്പുമാരും പുരോഹിതരും സഭയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. മെത്രാനെന്നു പറഞ്ഞാല്‍ കൈമുത്തിപ്പിച്ചുകൊണ്ടു എഴുന്നള്ളിച്ചു നടക്കേണ്ടവരല്ലെന്നും സാധാരണക്കാരുടെയിടയില്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരെന്നും അവരെ മനസിലാക്കേണ്ടതായുണ്ട്. അല്മായന്‍ പുരോഹിതരുടെ വളര്‍ത്തു നായയെന്ന മനോഭാവമാണ് ഇവര്‍ക്കുള്ളത്. ശക്തമായ പ്രതികരണങ്ങളില്‍ക്കൂടിയും സംഘടനയുടെ ബലത്തിലും മാറ്റങ്ങള്‍ കൂടിയേ തീരൂ. ബൗദ്ധികമായി ഇവരെ ചോദ്യം ചെയ്യാന്‍ സഭാ പൗരന്മാരുടെ ഒരു സംഘടനയുടെ ആവശ്യവും ഇവിടെ പ്രസക്തമാണ്.

കെ.സി.ആര്‍.എം സംഘടന, സഭയുടെ അനീതിക്കും അഴിമതിക്കുമെതിരെ എന്നും ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നു. പള്ളികളുടെ ഗുണ്ടകളും പോലീസുകാരും പ്രതിക്ഷേധ പ്രകടനങ്ങള്‍ നടത്തുന്ന കെ.സി. ആര്‍. എം.പ്രവര്‍ത്തകരെ വിരട്ടുകയും ഭീക്ഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. പുരോഹിതരും മെത്രാന്മാരും സഭാപൗരന്മാര്‍ക്കെതിരെയുള്ള ഗുണ്ടാ വിളയാട്ടത്തില്‍ യാതൊന്നും അറിയാത്തവരെപോലെ നിശബ്ദരായി അഭിനയിക്കുകയും ചെയ്യും. അമേരിക്കയിലും പുരോഹിതര്‍ വിശ്വാസികളെ കള്ളക്കേസുകളില്‍ കുടുക്കി കോടതികളില്‍ കയറ്റിയ സംഭവങ്ങളുമുണ്ട്.

പ്രസിദ്ധ സാഹിത്യകാരനും അമേരിക്കന്‍ മലയാളം പത്രങ്ങളില്‍ സ്ഥിരം എഴുത്തുകാരനുമായ ശ്രീ എ.സി.ജോര്‍ജായിരുന്നു വീഡിയോ കോണ്‍ഫറന്‍സിനെ നയിച്ചിരുന്നത്. മോഡറേറ്ററെന്ന നിലയില്‍ സദസിനെ ആരോഗ്യപരമായ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാന്‍ ശ്രീ ജോര്‍ജിന് പ്രത്യേകമായ ഒരു കഴിവുണ്ട്. നല്ലയൊരു വാഗ്മിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനങ്ങള്‍ സദസിനെയും പ്രീതിപ്പെടുത്തിയിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരെല്ലാം ബൗദ്ധിക തലങ്ങളില്‍ നാനാതുറകളില്‍ പ്രാവിണ്യം നേടിയവരും എഴുത്തുകാരും ഉയര്‍ന്ന തൊഴില്‍ നിലവാരമുള്ളവരും സമൂഹത്തില്‍ അറിയപ്പെടുന്നവരുമായിരുന്നു. അവര്‍ പങ്കുവെച്ച അഭിപ്രായങ്ങള്‍ ക്രിയാത്മകവും വിജ്ഞാനം പകരുന്നതുമായിരുന്നു. ഈശ്വര പ്രാര്‍ഥനയോടെ യോഗം ആരംഭിച്ചു. അതിനുശേഷം വീഡിയോയില്‍ പങ്കെടുത്തവരില്‍ പലരും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

സഭാ ചരിത്രകാരനും സാമൂഹിക സാംസ്ക്കാരിക പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവുമായ ശ്രീ ചാക്കോ കളരിക്കലിന്റെ ആമുഖത്തോടെയാണ് യോഗം ആരംഭിച്ചത്. ശ്രീ ചാക്കോയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

"പ്രിയപ്പെട്ട സഭാ പൗരന്മാരെ! എന്നെപ്പോലുള്ള പഴയകാല കുടിയേറ്റക്കാരുടെ ആദ്യകാലങ്ങളിലുണ്ടായിരുന്ന സാമൂഹിക കൂട്ടായ്മയില്‍ എല്ലാ ജാതികളിലും മതങ്ങളിലുമുണ്ടായിരുന്നവര്‍ പങ്കെടുത്തിരുന്നു. പുതിയ പുതിയ കുടിയേറ്റക്കാരും അവരുടെ ബന്ധുജനങ്ങളും വന്നു കഴിഞ്ഞപ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ നിറഞ്ഞിരുന്ന ജാതിയും മതവും പുറത്തു വരാന്‍ തുടങ്ങി. സാമൂഹിക ചിന്താഗതികളിലും സാഹോദര്യത്തിലും മത മൈത്രിയിലും ആചരിച്ചു വന്നിരുന്ന കൂട്ടായ്മകള്‍ ഓരോ മതക്കാരുടെയും കുത്തകയായി മാറ്റപ്പെട്ടു. വിഭാഗീയ സങ്കുചിത ചിന്താഗതികളോടെ മിക്ക സമ്മേളനങ്ങളും ഇന്ന് വിളിച്ചു കൂട്ടുന്നു. അങ്ങനെ സ്‌നേഹത്തിലും മതമൈത്രിയിലും കുടിയേറ്റക്കാര്‍ ഒന്നിച്ചുകൂടിയുള്ള ആഘോഷങ്ങള്‍ കാലഹരണപ്പെട്ടുപോവുകയും ചെയ്തു. നമുക്കറിയാം അമേരിക്കയിലിന്ന് വൈറ്റ് സുപ്രമസിസ്റ്റ് ( ണവശലേ ടൗുൃലാമരശേെ) ആശയം തലപൊക്കി മെല്‍റ്റിംഗ് പോട്ട് (ാലഹശേിഴ ുീ)േ എന്ന അമേരിക്കന്‍ വീക്ഷണത്തെ നശിപ്പിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു, നിറത്തിന്‍റെ പേരിലും കൂടാതെ വിദേശീയരോടുള്ള വേര്‍തിരിവിന്‍റെ പേരിലുമുള്ള വിവേചനങ്ങളും അമേരിക്കന്‍ മുഖ്യ ധാരയിലുമുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള കലാപങ്ങള്‍ നിത്യസംഭവങ്ങളാണ്. ഇന്ത്യയിലെ കത്തോലിക്കാ സഭയില്‍ ലത്തീന്‍, സീറോമലങ്കര, സീറോമലബാര്‍ എന്നിങ്ങനെ മൂന്നുറീത്തുകളാണുള്ളത്. ലത്തീന്‍റീത്തില്‍ പല സോഷ്യല്‍ സ്റ്റാറ്റസ്സിലുള്ളവരുണ്ട്. സീറോമലബാര്‍ സഭയില്‍ തെക്കുംഭാഗ/വടക്കുംഭാഗ/പുതുക്രിസ്ത്യാനി വേര്‍തിരുവുകളുണ്ട്. മൂന്നുകോടതികള്‍ കോട്ടയം രൂപതയ്ക്ക് പ്രതികൂലമായി വിധിച്ചിട്ടും ലക്ഷങ്ങള്‍ ചിലവഴിച്ച് സുപ്രീംകോടതിയില്‍ അപ്പീലിന് പോയിരിക്കയാണ്. എന്തിനുവേണ്ടി? ക്രിസ്തീയതയ്‌ക്കെതിരായി ജാതിവ്യവസ്ഥ നിലനിര്‍ത്താന്‍!"

ശ്രീ ചാക്കോ തുടര്‍ന്നും പറഞ്ഞു, "ഇന്ന് ലോകം മുഴുവന്‍ മതം, ജാതി, രാഷട്രീയം, നിറം, രക്തം, ലിംഗം തുടങ്ങിയവകളില്‍ അധിഷ്ഠിതമായ വിവേചനാത്മകചിന്ത വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സഭാപൗരന്മാരെന്ന നിലയ്ക്ക്, നമ്മുടെ ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഇന്ന് പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ട സാഹോദര്യത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കാന്‍ കെല്പുള്ള, ചിന്താശക്തിയുള്ള, പ്രവര്‍ത്തനശേഷിയുള്ള കുറെ സുമനസ്കരെ യോജിപ്പിച്ചുകൊണ്ട് അമേരിക്കയിലും കാനഡയിലും എന്നുവേണ്ട ലോകം മുഴുവനും വ്യാപിക്കുന്ന രീതിയിലുള്ള ഒരു സംഘടന രൂപീകരിക്കുക എന്നാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. പള്ളിയോടും പട്ടക്കാരോടും സഭാമേലധ്യക്ഷന്മാരോടും വഴക്കടിക്കാനല്ല; വഴക്കടിച്ചിട്ടുകാര്യവുമില്ല. മറിച്ച്, ചര്‍ച്ച് സിറ്റിസണ്‍സ് ഫ്രറ്റേര്‍ണിറ്റി (ഇവൗൃരവ ഇശശ്വേലി െഎൃമലേൃിശ്യേ ) യെ ഊട്ടിവളര്‍ത്താനുള്ള ഒരു വേദിയായിട്ടാണ് ഞാന്‍ ഈ സംഘടനയെ കാണുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ആദരവോടെയും തുറന്ന മനസോടെയും ഞാന്‍ കാണുന്നു."

ശ്രീ ചാക്കോയുടെ പ്രസംഗത്തിനുശേഷം സദസിലുണ്ടായിരുന്ന ഇരുപത്തിയഞ്ചില്‍പ്പരം പേര്‍ വ്യത്യസ്തങ്ങളായ സുചിന്തിതാഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു. വീഡിയോ കോണ്‍ഫെറെന്‍സില്‍ വന്ന ഏതാനും പേരുടെ അഭിപ്രായങ്ങള്‍ താഴെ അക്കമിട്ടു വിവരിക്കുന്നു.

(1) 'സഭയില്‍ നിന്ന് പുറത്തുപോവാനും സഭയ്ക്കുള്ളില്‍നിന്ന് എന്തിനു യുദ്ധം ചെയ്യുന്നുവെന്നും' ചോദ്യമുണ്ടായി.

(2)'സഭയെന്നാല്‍ പുരോഹിതന്റെ തറവാട് സ്വത്തല്ല. ഓരോ അല്മായന്റെയും പൂര്‍വികര്‍ സ്വരൂപിച്ച സ്വത്തുകൊണ്ടാണ് പുരോഹിതര്‍ മാത്രം ആഡംബരമായി ജീവിക്കുന്നത്. പുരോഹിതരുടെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യുന്നവര്‍ പുറത്തു പോവണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹത്തിന് കീഴടങ്ങി പുറത്തു പോവുന്നവര്‍ ഭീരുക്കളെന്നു മാത്രമേ ചിന്തിക്കാന്‍ സാധിക്കുള്ളൂ. നിശബ്ദരായിരിക്കരുത്, നമ്മളാല്‍ കഴിയുന്നതും ചെയ്യുക, സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പ്രതികരിക്കുക തന്നെ വേണമെന്നുള്ള' അഭിപ്രായത്തിനായിരുന്നു കോണ്‍ഫെറെന്‍സില്‍ കൂടുതല്‍ ശക്തിയുണ്ടായിരുന്നത്.

(3)'സമുദായ കാര്യങ്ങളെ സംബന്ധിച്ചുള്ള നേതൃത്വം കൊടുക്കേണ്ടത് അല്മായരാണ്, പുരോഹിതരല്ല. അല്മായരുടെ അദ്ധ്വാനം കൊണ്ട് നേടിയെടുത്ത പള്ളി സ്വത്തുക്കളിലും സാമ്പത്തിക കാര്യങ്ങളിലും ഇടപെടാന്‍ പുരോഹിതരെ അനുവദിക്കരുത്. നേര്‍ച്ചപ്പണത്തിന്റെ മുഴുവനായി കണക്കുകള്‍ അല്മായരെ ബോധ്യപ്പെടുത്തണം.'

(4)സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യര്‍ എഴുതിയുണ്ടാക്കിയ ചര്‍ച്ച് ആക്റ്റ് പാസാക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ പുരോഹിതന്റെ കൈകളില്‍നിന്നും കൈ വിട്ടുപോവുമെന്ന ഭയമാണ് അവര്‍ ചര്‍ച്ച് ആക്റ്റിനെ എതിര്‍ക്കുവാനുള്ള കാരണമെന്നും' അഭിപ്രായങ്ങള്‍ വന്നിരുന്നു.

(5)'ഷിക്കാഗോയില്‍ രൂപത സ്ഥാപിച്ചശേഷം രൂപതാധികാരികള്‍ പഴയ തലമുറയെയും ഇവിടെ ജനിച്ച പുതുതലമുറയെയും പരിപൂര്‍ണമായി അവഗണിച്ച ചരിത്രമാണുള്ളത്. ആത്മീയ ചിന്താഗതികളോടെയല്ല പുരോഹിതര്‍ പ്രവര്‍ത്തിക്കുന്നത്. ആഫ്രിക്കയിലും എത്തിയോപ്പിയയിലും സേവനം ചെയ്യാന്‍ ഇവര്‍ക്ക് മനസ് വരില്ല. ഇറാക്കിലും സിറിയായിലും പോയാല്‍ തല പോകുമെന്നും അറിയാം. അമേരിക്കയിലെ കുടിയേറിയവരുടെ മടിശീലയിലാണ് പുരോഹിതരുടെ നോട്ടം മുഴുവനും. ജോലി ചെയ്യാനും കഴിയില്ല. ജോലി ചെയ്യുന്നവന്റെ അദ്ധ്വാനഫലം പിടിച്ചെടുക്കുകയും വേണം. ഇടവകകള്‍ സ്ഥാപിച്ച് സ്വത്ത് വര്‍ദ്ധിപ്പിക്കണമെന്ന ഉദ്ദേശമേ രൂപതയ്ക്കുള്ളൂ.

(6)ഒരു ക്ലര്‍ക്കിനു ചെയ്യാനുള്ള ജോലിക്കു മാത്രം കൊച്ചുമെത്രാന്‍, വലിയ മെത്രാന്‍, ചാന്‍സലര്‍, മോണ്‍സിഞ്ഞോര്‍, വികാരി എന്നിങ്ങനെ പദവികള്‍ രൂപതയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ആഘോഷപരമായ പോസ്റ്റുകള്‍ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അധികപ്പറ്റാണ്. ദരിദ്രരരെ സഹായിക്കേണ്ടതിനുപകരം വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിവിശേഷമാണ് സഭയിലുള്ളത്.

(7) 'രൂപത സ്ഥാപിക്കുന്നതിനു മുമ്പ് കൂടുതല്‍ എക്യൂമെനിക്കല്‍ കൂട്ടായ്മ ഉണ്ടായിരുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ പരസ്പ്പരം ഒരു വിവേചനം കാണിച്ചിരുന്നില്ല. പല കുടുംബങ്ങളും സൗഹാര്‍ദത്തിലും സാഹോദര്യത്തിലും കഴിഞ്ഞിരുന്നു. സീറോ മലബാറിലെ പുരോഹിതരെ ഈ നാട്ടില്‍ ഇറക്കുമതി ചെയ്ത ശേഷം അന്നുണ്ടായിരുന്ന സ്‌നേഹത്തിന്റെ കൂട്ടായ്മ ഇല്ലാതായി. ക്രിസ്തു തന്നെ പലതായി വിഭജിക്കപ്പെട്ടു. പല കുടുംബങ്ങളിലും ഇടപെട്ട് പളളി ഭരിക്കേണ്ട പുരോഹിതര്‍ കുടുംബം കലക്കികളായും മാറി.'

(8) 'പുരോഹിത ലോകം അല്മായരെ ബോദ്ധ്യപ്പെടുത്താന്‍ കള്ളങ്ങള്‍ നിറഞ്ഞ കഥകള്‍ സൃഷ്ടിക്കുന്നു. സത്യസന്ധമായ ബോധവല്‍ക്കരണം വിഭാവന ചെയ്യുന്ന ഒരു സംഘടനയുടെ ആവശ്യവും യോഗം ചര്‍ച്ച ചെയ്തു. വിശ്വാസികളുടെയിടയില്‍ സഭയോടുള്ള ആത്മരോഷം മൂലം വേറെയും സംഘടനകള്‍ രൂപപ്പെട്ടിട്ടുണ്ട്. അത്തരം സംഘടനകളെല്ലാം അതാത് ഇടവകയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. ദേശീയ തലത്തില്‍ ഒരു സംഘടന എന്തുകൊണ്ടും മാറ്റം വരുത്തും.'

(9) 'അല്മായരുടെ പണം സ്വീകരിക്കുന്നതൊഴിച്ച് പുരോഹിതരും മെത്രാന്മാരും അല്മായരെ ശ്രവിക്കാറില്ല. ഭൂരിഭാഗം പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കും ഇന്റെര്‍നെറ്റുമായി പരിചയമില്ല. അല്മായര്‍ ഒരു കത്തയച്ചാല്‍ കര്‍ദ്ദിനാള്‍ മുതല്‍ താഴോട്ടുള്ളവര്‍ മറുപടിയും അയക്കില്ല. മുത്തുക്കുടകളുടെ കീഴെ കൈകളില്‍ കുരിശു പിടിച്ച് അനുഗ്രഹിച്ചു മാത്രം നടന്നാല്‍ ആത്മീയതയാവില്ല. ആടുകളുടെ പിന്നാലെ നടന്നിരുന്ന ഇടയന് ഇന്ന് മുന്നാലെ നടക്കാനാണ് ഇഷ്ടം.'

(10) 'അമേരിക്കയില്‍ പള്ളിയും പട്ടക്കാരനും വന്നതിനുശേഷമാണ് ഇവിടെ കുടിയേറ്റ ജനതയുടെ സമാധാനം നഷ്ടപ്പെട്ടത്. എത്ര പണം കൊടുത്താലും ആര്‍ത്തി പിടിച്ച പുരോഹിതര്‍ക്ക് തൃപ്തി വരുകയില്ല. പള്ളിയോട് ഒത്തൊരുമിച്ചു നിന്നില്ലെങ്കില്‍ സുഹൃത്തുക്കളും സ്വന്തം ബന്ധുജനങ്ങള്‍പോലും അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കും. കാരണം പുരോഹിതരുടെ വിശുദ്ധ നുണകള്‍ അത്രമാത്രം ശക്തിയേറിയതാണ്.'

(11)'അനാചാരത്തിലും അഴിമതിയിലും മുങ്ങിയിരിക്കുന്ന കേരള കത്തോലിക്ക സഭ അമേരിക്കയില്‍ അടുത്ത തലമുറവരെ നിലനില്‍ക്കില്ല. ലോകം മുഴുവനും തന്നെ അനേകായിരം പള്ളികള്‍ പൂട്ടിക്കഴിഞ്ഞിരിക്കുന്നു. പള്ളികളുടെ സ്ഥാനങ്ങള്‍ തീയേറ്ററുകളും വ്യവസായ സ്ഥാപനങ്ങളുമായി മാറ്റപ്പെട്ടിരിക്കുന്നു. രണ്ടാം തലമുറയ്ക്ക് മലയാള ഭാഷയോ ആരാധനയിലെ മംഗ്‌ളീഷ് ഭാഷയോ മനസിലാക്കാനും സാധിക്കില്ല.'

(12) 'അമേരിക്കയില്‍ വളരുന്ന ഒരു കുട്ടിയ്ക്ക് ഇന്ത്യ, അമേരിക്ക, വത്തിക്കാന്‍ എന്നിങ്ങനെ മൂന്നു രാജ്യങ്ങളെ സ്‌നേഹിക്കണം. ഒരു പെരുന്നാളിന് പോയാല്‍ മൂന്നു കൊടികളും പിടിക്കണം. കൂടാതെ ക്രിസ്ത്യനും കത്തോലിക്കനും സീറോമലബാറും ഒരേ സമയത്ത് ത്രിത്വം പോലെ ആചരിക്കണം. ഇതില്‍ ക്രിസ്തു എവിടെയെന്നും വളരുന്ന കുഞ്ഞുങ്ങള്‍ക്ക് അറിഞ്ഞു കൂടാ. വേദപാഠം ക്ലാസ്സില്‍ പുരോഹിതരുടെ മംഗഌഷും പഠിക്കണം. വിശുദ്ധ തോമസ് കേരളത്തില്‍ വന്നുവെന്നും കേരള ക്രിസ്ത്യാനികള്‍ നമ്പൂതിരിമാരുടെ തലമുറകളെന്നും വിശ്വസിക്കണം. വളരുന്ന പിള്ളേരെ കേരള സംസ്ക്കാരം പഠിപ്പിക്കാന്‍ പുരോഹിതര്‍ ശ്രമിക്കും. പെണ്‍കുട്ടികള്‍ അമേരിക്കന്‍ രീതിയില്‍ വേഷങ്ങള്‍ ഇട്ടാല്‍ അള്‍ത്താരയില്‍ നില്‍ക്കുന്ന പുരോഹിതര്‍ക്ക് ഇഷ്ടപ്പെടില്ല. സാരി ചുറ്റിയും കപ്പ തിന്നും ജീവിച്ചിരുന്ന മുതിര്‍ന്ന തലമുറകളുടെ സംസ്ക്കാരവും വേഷവും അമേരിക്കയില്‍ വളരുന്ന കുഞ്ഞുങ്ങളിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. അവര്‍ക്ക് ക്രിസ്ത്യന്‍ വിശ്വസവും കത്തോലിക്കാ വിശ്വാസവും പോരാ, കുട്ടികളെ സീറോ മലബാറെന്നു വേര്‍തിരിക്കണം. പെണ്‍കുട്ടികളുടെ സാരികളേക്കാളും കണ്ണ് മഞ്ചിക്കുന്ന വേഷങ്ങളാണ് ഓരോ മെത്രാനും അണിഞ്ഞിരിക്കുന്നത്. രാജകീയ വേഷം ധരിച്ചാല്‍ അല്മായരില്‍ നിന്നും കൂടുതല്‍ ബഹുമാനം ലഭിക്കുമെന്നും അഭിഷിക്തര്‍ ചിന്തിക്കുന്നു. കാലം മാറിയിട്ടും യാഥാസ്ഥിതികരായ പുരോഹിതരുടെ ചിന്താഗതികള്‍ക്ക് മാത്രം മാറ്റം വരുന്നില്ല.'

(13) 'അമേരിക്കയുടെ ഏതു സ്ഥലങ്ങളിലും റോമ്മായുടെ കീഴിലുള്ള കത്തോലിക്ക പള്ളികളുണ്ട്. ആ സ്ഥിതിക്ക് ഈ നാട്ടില്‍ സീറോ മലബാര്‍ സഭയുടെ സേവനത്തിന്റെ ആവശ്യമില്ല. ആത്മീയത തേടി സ്വന്തം റീത്തെന്നു പറഞ്ഞു പള്ളിതേടി പോവേണ്ടതുമില്ല. സ്ഥലത്തുള്ള ലത്തീന്‍ പള്ളികളില്‍ കുര്‍ബാന കണ്ടിട്ട് സീറോ മലബാര്‍ പള്ളികളില്‍ കൊടുക്കേണ്ട പണം കൊണ്ട് ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ ദരിദ്രരാജ്യങ്ങളിലെ പാവങ്ങളെ സാമ്പത്തികമായി സഹായിച്ചാല്‍ അത് കൂടുതല്‍ ക്രിസ്തീയതയായിരിക്കും.'

(14) സീറോ മലബാര്‍ പള്ളികളുടെ രീതികളും ആചാരങ്ങളും മുഴുവനായും ബൈബിളിനെതിരെയാണ്. പഴയ നിയമത്തിലെ പുരോഹിതരുടെ പുതിയ പതിപ്പാണ് സീറോ മലബാര്‍ പുരോഹിതര്‍. മനുഷ്യകല്പനകളെയല്ല ദൈവകല്പനകളെയാണ് അനുസരിക്കേണ്ടത്. ഇന്ന് സഭയില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഭൂരി ഭാഗവും. അതിനു നവീകരണം ആവശ്യമാണ്. നവീകരണത്തിനായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും സമഗ്രമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

(15)മനുഷ്യത്വവും മാനുഷികമൂല്യങ്ങളും സഭയ്ക്കാകെ നഷ്ടപ്പെട്ടിരിക്കുന്നു. അല്മായരുടെ നേര്‍ച്ചപ്പണം ഉപയോഗിച്ച് വക്കീല്‍ നോട്ടീസുവരെ അല്മായര്‍ക്കെതിരെ പുരോഹിതരും ശിങ്കടികളും നല്‍കുന്നു. വലിയൊരു അല്മായ വിഭാഗം പുരോഹിതര്‍ പറയുന്നതുമാത്രമേ ശ്രവിക്കുള്ളൂ. തെറ്റാണെങ്കിലും ചതിയാണെങ്കിലും പുരോഹിതനില്‍ ഭൂരിഭാഗവും അമിതവിശ്വസം പുലര്‍ത്തുന്നതു കാണാം. അതിനൊരു മാറ്റം വരണം.

(16) ലോകം മുഴുവനായി പതിനായിരക്കണക്കിന് ക്രിസ്തീയ സഭകളുണ്ടെന്നാണ് കണക്കായിരിക്കുന്നത്. ആദിമ സഭയില്‍ പൗരാഹിത്യം ഉണ്ടായിരുന്നില്ല. ദിവ്യ ബലിയെ ചുറ്റിപ്പറ്റിയുള്ള ആചാരങ്ങള്‍ കത്തോലിക്കാ സഭയുടെ കുത്തകയായപ്പോള്‍ പൗരാഹിത്യ മേല്‍ക്കോയ്മ അതിനുള്ളില്‍ നുഴഞ്ഞു കയറി. പുരോഹിത മതം വന്നപ്പോള്‍ മുതല്‍ ക്രിസ്തുമാര്‍ഗവും സത് ഗുരുവും സഭയ്ക്ക് നഷ്ടപ്പെട്ടു.

(17) അമേരിക്കയില്‍ കത്തോലിക്കരെ ക്രിസ്ത്യാനികളെന്നു പോലും ഭൂരി ഭാഗം ജനത അംഗീകരിച്ചിട്ടില്ല. കത്തോലിക്കരെന്നും മറ്റുള്ളവരെ ക്രിസ്ത്യാനികളെന്നുമാണ് അറിയപ്പെടുന്നത്. ഒരേ ക്രിസ്തുവിനുവേണ്ടി സഭകള്‍ തമ്മില്‍ മത്സരിക്കുന്നു. സീറോ മലബാറും ലത്തീന്‍ സഭയും, ക്‌നാനായും തമ്മില്‍ പരസ്പരം മത്സരത്തിലും വിദ്വെഷത്തിലും ചിലപ്പോള്‍ ശത്രുതാ മനോഭാവം പുലര്‍ത്തുകയും ചെയ്യുന്നു.

(18) ക്രിസ്ത്യാനിറ്റി തന്നെ ഒരു വ്യവസായ സ്ഥാപനമാണ്. അത് ക്രിസ്ത്യാനിയറ്റിയല്ല വാസ്തവത്തില്‍ ചര്‍ച്ചിയാനിറ്റിയെന്നു വിളിക്കണം. നമുക്ക് വേണ്ടത് പൗരാഹിത്യത്തിന്റെ മേല്‍ക്കോയ്മയുള്ള ഒരു മതമല്ല ആദിമ സഭകളുടെ ചൈതന്യം വീണ്ടെടുത്ത ക്രിസ്തുവിന്റെ സഭയാണ് വേണ്ടത്.

(19) നമ്മുടെ ഉദ്യമം വെറുപ്പില്‍ നിന്നുമായിരിക്കരുത്, സ്‌നേഹത്തില്‍നിന്നുമായിരിക്കണം. നമ്മുടെ ലക്ഷ്യം സഭയെ നശിപ്പിക്കുകയെന്നല്ല സഭയെ നന്മയുടെ പന്ഥാവില്‍ നയിക്കണമെന്നുള്ളതായിരിക്കണം. പൂര്‍ണ്ണമായ ക്രിസ്തുമാര്‍ഗം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം.

കേരളത്തില്‍ പാലാ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന കെ.സി.ആര്‍.എം. എന്ന സംഘടനയുടെ ആശയങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഒരു സംഘടന രൂപീകരിക്കാന്‍ ഈ യോഗം തീരുമാനിക്കുകയുണ്ടായി. അമേരിക്കന്‍ സാംസ്ക്കാരിക ജീവിതത്തില്‍ നമ്മുടെ സംസ്കാരവുമായി വ്യത്യസ്തമായ സാഹചര്യങ്ങളുണ്ടാവുമെങ്കിലും പുതിയ തലമുറകളെ വഴിതെറ്റിക്കാതിരിക്കാനുള്ള എല്ലാ കരുതലുകളും ലക്ഷ്യമിട്ടായിരിക്കണം സംഘടന പ്രവര്‍ത്തിക്കേണ്ടതെന്നും യോഗത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ഒരു സംഘടന രൂപീകരിക്കാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനും സഭാപൗരന്മാര്‍ സെപ്റ്റംബര്‍ മുപ്പതാംതിയതി ഷിക്കാഗോയില്‍ സമ്മേളിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഇന്ത്യയിലെ സുപ്രീം കോര്‍ട്ട് ' ട്രിപ്പിള്‍ തലാഖ് ' ക്കിനെതിരെ വിധി പ്രസ്താവിച്ചതില്‍ ജഡ്ജിമാരെ അഭിനന്ദിക്കുന്ന ഒരു പ്രമേയം ടെലികോണ്‍ഫെറന്‍സില്‍ ഐകകണ്ഡേന പാസാക്കി. ശ്രീ ജോസ് കല്ലിടുക്കിലാണ് പ്രമേയം അവതരിപ്പിച്ചത്. കൂടാതെ ശ്രീ ചാക്കോ കളരിക്കല്‍ പറഞ്ഞു, "നാം രൂപീകരിക്കാന്‍ പോവുന്ന സഭാപൗരന്മാരുടെ ഈ സംഘടന െ്രെകസ്തവ മാതൃകയനുസരിച്ചായിരിക്കണം. ആഗോളവ്യാപകമായി പ്രതിഫലിക്കപ്പെടുകയും വേണം. സഭയുടെ നവീകരണം സംബന്ധിച്ച ക്രിയാത്മകമായ ആശയങ്ങളും ഉള്‍ക്കൊണ്ടിരിക്കണം. സമാനമായ മറ്റു സംഘടനകളുമായി യോജിച്ച് സഭയില്‍ തന്നെ മാറ്റങ്ങളുടേതായ ഒരു പുതുയുഗം തന്നെ സൃഷ്ടിക്കണം. പവിത്രവും പരിപാവനവുമായ ഒരു സഭയാണ് നമുക്ക് ആവശ്യം."

ചോദ്യോത്തര വേളകള്‍ക്കു ശേഷം വീഡിയോ കോണ്‍ഫെറന്‍സ് അവസാനിപ്പിക്കുകയും മോഡറേറ്റര്‍ ശ്രീ എ.സി. ജോര്‍ജ് യോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
സഭയുടെ നവീകരണവും ടെലി കൂടിയാലോചനകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Christian brother 2017-08-31 23:18:47
സഭാ നവീകരണമല്ല ലക്ഷ്യം; സഭാ നശീകരണം. ഈ അഞ്ചാം പത്തി പണി നിര്‍ത്തി സഭ വിട്ടു പോകുക. ഞങ്ങള്‍ വൈദികര്‍ പറയുന്നതൊക്കെ കേട്ട് ജീവിച്ചോളാം. ഞങ്ങളെ നന്നാക്കണ്ട. 
ഒരു പാവം ദളിത് വിശ്വാസി 2017-09-01 04:13:39
ഹലോ ക്രിസ്ത്യൻ ബ്രദർ : തങ്ങൾ ഒക്കെ  എത്ര തല്ലിയാലും  തലോടിയാലും  നന്നാവൂല്ലാ. കസ്റ്റം, കർമം. ഇത്തരക്കാർ അനവധി സഭയിൽ ഉള്ളത്  കൊണ്ടാണ്  നമ്മുടെ  ചർച് മേലാളന്മാർ  നന്നാവാത്തതു. വീണ്ടും ജെസുസ് ക്രൈസ്റ്റ്  വന്നു ഈ  മേലാള പുജാരികളെ ഒർസലോം ദേവാലയത്തിൽ  നിന്ന്  അടിച്ചിറക്കിയമാതിരി   അടിച്ചിറക്കി  നവീകരിക്കണം. ജോസഫ് പടന്നമാക്കാം എല്ലാം  വളരെ  ശരിയായി കുറിച്ചിട്ടുണ്ട്.  സത്യസന്ധമായ  ആ നിരീക്ഷണത്തോടു  യോജിക്കുന്നു. അദ്ദഹവും KCRM  കാരും  നിര്ഭയരാനാണ്  എന്ന്  തോന്നുന്നു.
പിന്നെ  സഭ വിട്ടു പോകാൻ പറയാൻ  സഭയിലെ  അന്ത വിശ്വാസികളുടെ, മേലാളൻമാരുടെ  കുത്തകയല്ല  സഭ.  സഭ നവീകരണക്കാരുടെ  കുടയാണ്  സഭ.  അവർ നവീകരണ പ്രസ്ഥാനം  തുടരും.  ജീസസ്  അവരുടെ  ഒപ്പമാണ്.  ചുമ്മാ പാരസൈറ്റുകളുടെ  അല്ല  ജീസസ്.  ജോസഫ്  സാർ  വീണ്ടും  കുറിക്കുക. പേടിക്കാതെ  എഴുതുക . " Rajavu Nagnananu ennu kurikkuka" congratulations 
Rev. Fr. C.P Barley ,SJ 2017-09-01 11:53:50
Catholicism, Christology, ecumenism, ecclectic thinking
Brahmanism are all highly thought about. Riciculous essays
From emalayalee slaves, intellectual poverty.
andrew 2017-09-03 13:54:13

Predominant problem with all the Christian churches or Saba are the same. None of the are democratic. They claim authority they don’t have as showered on them from ‘above’. An analysis of these churches reveals the naked fact that they still follow the ancient Roman style administration. Remember; the Roman emperors claimed they were gods. Not only Catholic church, the rest too are cults, not religion. A cult will always refuse change, if they change they get drained out of their ego, so do not anticipate change.

Learn / practice to live without religion- these cults. If you are daring to do so, you will slowly experience the joy of freedom. In Europe & USA; many are simply walking away from religion, especially Catholic and Christian cults. A human doesn’t need a religion or cult to live as good human.

It is simply a fallacious myth that you need a religion to be a moral person. In fact, it is the opposite. Humans formulated religion to separate themselves from others. It is discrimination. All the religions of the World spread violence. The moral codes by religion are simply superficial. In the inner core, they all are full of dirt. Corrupt hypocrite leaders dominate all churches.  

Why waste time to change them? simply walk away from them.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക