Image

സിഇഒ നിയമനം: വിഎസിന്റെ കാലത്ത് ക്രമക്കേട് സംശയിക്കുന്നതായി കോടതി

Published on 06 March, 2012
സിഇഒ നിയമനം: വിഎസിന്റെ കാലത്ത് ക്രമക്കേട് സംശയിക്കുന്നതായി കോടതി
തൃശൂര്‍: വി.എസ് ഭരണകാലത്ത് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സിഇഒയെ നിയമിച്ചതില്‍ ക്രമക്കേട് നടന്നുവെന്നു സംശയിക്കുന്നതായി വിജിലന്‍സ് കോടതി. നിയമനത്തില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനോടു കോടതി നിര്‍ദേശിച്ചു. 

അപേക്ഷ ഒരു ദിവസം വൈകിയെന്ന് ആരോപിച്ച് ഒന്നാം റാങ്കുകാരനായ കിഷോര്‍പിള്ളയെ അവസാനനിമിഷം ഒഴിവാക്കി രണ്ടാംസ്ഥാനക്കാരനും മുന്‍ എംപി സെബാസ്റ്റിയന്‍ പോളിന്റെ ബന്ധുവുമായ ജിജോ ജോസഫിനെ വിഎസ് സിഇഒ ആയി നിയമിച്ചുവെന്നാണ് പരാതി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക