Image

യു.പിയില്‍ വിജയാഘോഷം ബാലന്‍ വെടിയേറ്റ്‌ മരിച്ചു

Published on 06 March, 2012
യു.പിയില്‍ വിജയാഘോഷം ബാലന്‍ വെടിയേറ്റ്‌ മരിച്ചു
ലക്‌നോ: സമാജ്‌ വാദി പാര്‍ട്ടിയുടെ വിജയാഘോഷത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ ബാലന്‍ വെടിയേറ്റ്‌ മരിച്ചു. പ്രവര്‍ത്തകരുടെ വെടിയേറ്റ്‌ ഡാനിഷ്‌ (12) എന്ന കുട്ടിയാണ്‌ മരിച്ചത്‌. ചമ്പല്‍ നിയോജകമണ്‌ഡലത്തില്‍ നിന്ന്‌ വിജയിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഇഖ്‌ബാല്‍ മെഹ്മൂദിന്റെ വിജയാഘോഷത്തിനിടെയാണ്‌ പ്രവര്‍ത്തകര്‍ ആകാശത്തേക്ക്‌ വെടിവെച്ചത്‌. എന്നാല്‍ ദിശ തെറ്റി കുട്ടിക്ക്‌ വെടിയേല്‍ക്കുകയായിരുന്നു.

സമാദ്‌ വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും അക്രമം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ട്‌. ജാന്‍സിയില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുയും തടഞ്ഞുവെയ്‌ക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക