Image

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: രാഹുല്‍ ഗാന്ധി

Published on 06 March, 2012
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞു. ജനവിധ നല്ല പാഠമാണ്‌ നല്‍കുന്നത്‌. സംഘടനാപരമായ പോരായ്‌മകളും പരാജയത്തിന്‌ കാരണമായി ഇത്തവണ യു.പിയില്‍ മാജ്‌വാദി പാര്‍ട്ടിക്ക്‌ അനുകൂലമായ സാഹചര്യമാണ്‌ ഉണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ട്‌ ജനങ്ങള്‍ക്ക്‌ വേണ്‌ടിയും രാഷ്‌ട്രീയ വ്യവസ്ഥ മെച്ചപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം തുടരുമെന്നും രാഹുല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക