Image

നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന്‌ കലൂര്‍ സെന്റ്‌ ആന്റണീസ്‌ പള്ളിയിലെ വൈദികന്‍

Published on 24 August, 2017
 നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന്‌  കലൂര്‍ സെന്റ്‌ ആന്റണീസ്‌ പള്ളിയിലെ വൈദികന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന്‌ വിശ്വാസ സമൂഹത്തോട്‌ ആഹ്വാനം ചെയ്‌ത്‌   കലൂര്‍ സെന്റ്‌ ആന്റണീസ്‌ പള്ളിയിലെ വൈദികന്‍.

 വിശ്വാസികള്‍ ധാരാളമെത്തുന്ന ചെവ്വാഴ്‌ച്ച നൊവേനയ്‌ക്കിടയിലാണ്‌ വൈദികന്‍ ദിലീപിന്‌ അനൂകൂലമായി പ്രസംഗിച്ചത്‌. ജയിലില്‍ കഴിയുന്ന ദിലീപ്‌ വിശ്വാസത്തിലേക്ക്‌ തിരിഞ്ഞത്‌  സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ്‌ പുത്തന്‍പറമ്പിലിന്റെ പ്രസംഗം. മഞ്ഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ്‌ കേന്ദ്രത്തിലെ വൈദികനാണ്‌ ആന്‍ഡ്രൂസ്‌ പുത്തന്‍പറമ്പില്‍.

'പ്രമാദമായ കേസിലെ ഒരു പ്രതി ജയിലില്‍ സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്‌. ജയിലിലെത്തിയ കന്യാസ്‌ത്രീയോട്‌ എല്ലാം തുറന്ന്‌ പറഞ്ഞിരുന്നു. നിരപരാധിയോ അപരാധിയോ ആകട്ടെ എത്രയോ പേര്‍ ജയിലില്‍ കഴിയുന്നു. വിധി വരുന്നത്‌ വരെ കാത്തിരിക്കാം. പക്ഷെ പ്രത്യേക സാഹര്യത്തില്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ ഇയാള്‍ സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്‌. നിങ്ങളും ഇത്‌ പോലുള്ള സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കണം' ഇങ്ങനെയായിരുന്നു പ്രസംഗം

നടന്‍ ദിലീപ്‌ ജയിലില്‍ ബൈബിള്‍ വായിക്കുകയാണെന്ന്‌ നേരത്തെ വാര്‍ത്ത വന്നിരുന്നു. ജയിലിലെത്തിയ കന്യാസ്‌ത്രീ ദിലീപിന്‌ കൗണ്‍സലിങ്‌ നടത്തിയിരുന്നു. ഈ സമയത്ത്‌ ദിലീപ്‌ എല്ലാ കാര്യങ്ങളും തുറന്ന്‌ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‌ ചുവട്‌ പറ്റിയായിരുന്നു വൈദികന്റെ പ്രസംഗവും.

കോടതി വിധി വരുന്നതുവരെ ദിലീപിനെ ക്രൂശിക്കേണ്ടതില്ലെന്ന്‌ തന്നെയാണ്‌ വൈദീകന്‍ സൂചിപിക്കുന്നത്‌.

 ഇതേസമയം വിശ്വാസത്തിലേക്ക്‌ തിരിഞ്ഞ നിരവധി പേരുടെ കാര്യങ്ങള്‍  പ്രസംഗത്തില്‍സൂചിപ്പിക്കുക മാത്രമായിരുന്നുവെന്ന്‌,  നടന്‍ ദിലീപിന്‌ അനുകൂലമായി പ്രസംഗിച്ചെന്ന വാര്‍ത്തയില്‍  ഫാ. ആന്‍ഡ്രൂസ്‌ വിശദീകരണം നല്‍കി 
ഒരാളുടെയും പേരെടുത്ത്‌  പരാമര്‍ശിച്ചിട്ടില്ല. ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌, നടി മോഹിനി തുടങ്ങിയവരുടെ കാര്യം പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയായിരുന്നു ഇക്കാര്യം പറഞ്ഞത്‌. ദിലീപ്‌ ജയിലില്‍ ബൈബിള്‍ വായിച്ചിരിക്കുകയാണെന്ന്‌ വാര്‍ത്ത വന്നിരുന്നു. ഇവര്‍ വിശ്വാസത്തിലേക്ക്‌ തിരിഞ്ഞത്‌ പോലെ എല്ലാവരും വിശ്വാസം മുറുകെ പിടിക്കണം എന്ന്‌ സൂചിപ്പിക്കാനായിരുന്നു ഇത്‌.
ഫാ. ആന്‍ഡ്രൂസ്‌ പറഞ്ഞു.

ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന്‌  ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടെങ്കില്‍ തന്നെ എന്താണ്‌ തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ സെന്റ്‌ ആന്റണീസ്‌ പള്ളിയിലെ സ്ഥിരം സന്ദര്‍ശകനാണ്‌. ശ്രീശാന്തിന്‍റെ വിലക്ക്‌ ഹൈക്കോടതി നീക്കിയതിന്‌ പിന്നാലെയും അദ്ദേഹം പളളിയിലെത്തിയിരുന്നു, കൂടാതെ നടി മോഹിനി ക്രിസ്‌ത്യാനിയായി മതം മാറി സുവിശേഷം പ്രസംഗിക്കുന്നതും നേരത്തെ വാര്‍ത്തയായിരുന്നു.
നിരവധി സിനിമാ താരങ്ങളും പ്രശസ്‌തരും നിരന്തരം സന്ദര്‍ശിക്കുന്ന ദേവാലയമാണ്‌ സെന്റ്‌ ആന്റണീസ്‌ പള്ളി. 
Join WhatsApp News
George V 2017-08-24 10:49:12
ബെഡ്‌ഡിക്ട അച്ഛനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്ന സഭ, ഫാദർ കോട്ടൂർ ഫാദർ പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർക്കു വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാൻ ഇണ്ടാസ്  ഇറക്കിയ സഭ, മലങ്കര വര്ഗീസ് വധത്തിലെ  പ്രതി ഫാദർ തെക്കേക്കരക്കു കോർ  എപ്പിസ്കോപ്പ പദവി നൽകി ആദരിച്ച സഭ, വൈദികരുടെ പീഡനക്കേസ്സുകൾ എല്ലാം സഭക്കെതിരെ സഭയെ കരിവാരി തേക്കാൻ ഉള്ള ഗൂഢ ശ്രമം ആണെന്നും അതിനെ വിശ്വാസികൾ ചെറുത് തോൽപിക്കണം എന്ന് ഇടയ്ക്കിടയ്ക്ക് മടയ ലേഖനം ഇറക്കുന്ന സഭ. ഒരു ചെറിയ പീഡനക്കേസിൽ കുറ്റാരോപിതനായി അകത്തായ ഒരു സിനിമ നടന്  വേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ പറഞ്ഞത് ഇത്ര വലിയ അപരാധം ആണോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക