Image

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം

Published on 06 March, 2012
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം
ഡെറാഡൂണ്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ഏറ്റവും പുതിയ സൂചനകളനുസരിച്ച് 70 സീറ്റുകളില്‍ കോണ്‍ഗ്രസ് 32 സീറ്റിലും ബി.ജെ.പി 26 സീറ്റിലും ലീഡ് ചെയ്യുകയാണ്. ബി.സി.ഖണ്ഡൂരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് നിലവില്‍ ഉത്തരാഖണ്ഡ് ഭരിക്കുന്നത്.

2007ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 34ഉം കോണ്‍ഗ്രസിന് 21 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. ഇത്തവണ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക