Image

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചെലവ് പുറത്തുവിടണമെന്ന് അന്നാ സംഘം

Published on 05 March, 2012
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചെലവ് പുറത്തുവിടണമെന്ന് അന്നാ സംഘം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചെലുവകള്‍ പുറത്തുവിടണമെന്ന് അന്നാ ഹസാരെ സംഘം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഉപയോഗിച്ച ഹെലികോപ്റ്ററിന്റെ ചെലവും കോണ്‍ഗ്രസിന്റെ ആകെ ചെലവും പുറത്തുവിടണമെന്നും അന്നാ സംഘാംഗം അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. 

അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ചെലവു സംബന്ധിച്ച വിശദാംശങ്ങള്‍ ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും ഇത് അന്നാ സംഘത്തിന് നല്‍ഡകേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക