Image

നഴ്‌സുമാരുടെ പ്രശ്‌നം: ബലരാമന്‍ കമ്മിറ്റി തൃശൂരില്‍ തെളിവെടുപ്പ് തുടങ്ങി

Published on 05 March, 2012
നഴ്‌സുമാരുടെ പ്രശ്‌നം: ബലരാമന്‍ കമ്മിറ്റി തൃശൂരില്‍ തെളിവെടുപ്പ് തുടങ്ങി
തൃശൂര്‍ ;സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. ബലരാമന്‍ കമ്മിറ്റി തൃശൂര്‍ ജില്ലയില്‍ തെളിവെടുപ്പ് തുടങ്ങി. രാമനിലയത്തിലാണ് സിറ്റിങ്. നഴ്‌സുമാരും നഴ്‌സിങ് സംഘടനാ പ്രതിനിധികളും പരാതികളുമായി എത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളും സംഘം സന്ദര്‍ശിക്കും. പുറത്ത് പറഞ്ഞ് കേള്‍ക്കുന്നതിനേക്കാളും ഇരട്ടിയാണ് നഴ്‌സിങ് മേഖലയിലെ ചൂഷണമെന്നും ഈമാസം അവസാനത്തോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സമിതി അധ്യക്ഷന്‍ ഡോ.എസ്.ബലരാമന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക