Image

ജയിച്ചാല്‍ മുലായം മുഖ്യമന്ത്രി: അഖിലേഷ് യാദവ്

Published on 05 March, 2012
ജയിച്ചാല്‍ മുലായം മുഖ്യമന്ത്രി: അഖിലേഷ് യാദവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഭൂരിപക്ഷം നേടിയാല്‍ മുലായം സിങ് യാദവ് തന്നെ മുഖ്യമന്ത്രി ആകുമെന്ന് മകനും യുവനേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു. 

ജയത്തിന്റെ കാര്യത്തില്‍ നൂറുശതമാനം ആത്മവിശ്വാസമുണ്ട്. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ആഗ്രഹിക്കുന്നത് മുലായം സിങ്ങ് സര്‍ക്കാരിനെ നയിക്കണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ താനൊന്നും പറയില്ലെന്ന് മുലായം സിങ് യാദവ് പറഞ്ഞു. സര്‍ക്കാരിനെ ആരു നയിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചതിന് ശേഷം മാത്രമാണ്. സമാജ് വാദി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നതില്‍ ആരും സംശയിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക