Image

വെടിവെയ്‌പ്‌: നാവികരെ 14 ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Published on 05 March, 2012
വെടിവെയ്‌പ്‌: നാവികരെ 14 ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
കൊല്ലം: രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ കപ്പല്‍ നാവികരായ ലെസ്‌തോറെ മാസി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ പതിനാല്‌ ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.കൊല്ലം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എ.കെ.ഗോപകുമാര്‍ ആണ്‌ ഉത്തരവിട്ടത്‌.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ഇവര്‍ക്ക്‌ ഇവര്‍ക്ക്‌ ഇറ്റാലിയന്‍ ഭക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്‌. ദിവസത്തില്‍ ഒരു നേരം ഇറ്റലിയില്‍ നിന്നുള്ള ഒരു പ്രതിനിധിയെ കാണാനുള്ള അനുവാദവും നല്‍കി.

കനത്ത സുരക്ഷയ്‌ക്ക്‌ നടുവിലാണ്‌ പ്രതികളെ കോടതിയില്‍ കൊണ്ടുവന്നത്‌. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ്‌ പ്രോസിക്യൂഷന്‍ കെ.ഒ.രാജു ഹാജരായി. പ്രതികള്‍ക്കുവേണ്ടി രാമന്‍ പിള്ള, സുനില്‍കുമാര്‍ എന്നിവരാണ്‌ ഹാജരായത്‌. പോലീസ്‌ കസ്റ്റഡി ഇന്ന്‌ അവസാനിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക