Image

വേദിയിലേയ്ക്ക് നടക്കുമ്പോള്‍ വിവാഹവസ്ത്രം അഴിഞ്ഞു വീണു; അടിവസ്ത്രത്തില്‍ നാണം മറച്ച് വധു

Published on 05 March, 2012
വേദിയിലേയ്ക്ക് നടക്കുമ്പോള്‍ വിവാഹവസ്ത്രം അഴിഞ്ഞു വീണു; അടിവസ്ത്രത്തില്‍ നാണം മറച്ച് വധു
വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത അവസരമാക്കി മാറ്റണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. പ്രത്യേകിച്ചും പാശ്ചാത്യനാടുകളില്‍ മാസങ്ങള്‍ക്ക് മുന്‍പേ തന്നെ വിവാഹം കഴിക്കാന്‍ പോകുന്നവര്‍ ഒരുമിച്ച് ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കും. വിവാഹം നടത്തുന്ന സ്ഥലം മുതല്‍ വസ്ത്രങ്ങളും വേദി അലങ്കരിക്കേണ്ട പൂക്കളും ക്ഷണിക്കേണട അതിഥികളുടെ ലിസ്റ്റും ഭക്ഷണത്തിന്റെ മെനു കാര്‍ഡ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്ലാനിങോടു കൂടിയാവും വധൂവരന്മാര്‍ വിവാഹത്തിന് തയ്യാറെടുക്കുന്നത്. വിവാഹ വേദിയിലേയ്ക്ക് അവര്‍ എത്തുന്നത്, ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയൊരു ചടങ്ങ് അവിസ്മരണീയമാക്കി മാറ്റുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാവും. ഇങ്ങനെ വിവാഹ വേദിയിലേയ്ക്ക് വന്ന പ്രതിശ്രുത വധൂവരന്മാര്‍ക്ക് സംഭവിച്ച അമളി ഒട്ടുമിക്ക ഇംഗ്ലീഷ് മാധ്യമങ്ങളും വാര്‍ത്തയാക്കി കഴിഞ്ഞു.

റഷ്യയിലെ ഒരു പട്ടണത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വിവാഹവേദിയിലേയ്ക്ക് വരന്റെയൊപ്പം നടന്നു വരുന്ന യുവതിയുടെ വിവാഹവസ്ത്രത്തിന്റെ താഴേയ്ക്കുള്ള ഭാഗം പൊടുന്നനെ അഴിഞ്ഞ് വീഴുകയായിരുന്നു. അഴിഞ്ഞു വീണ വസ്ത്രത്തില്‍ തട്ടി യുവതി വീഴാന്‍ തുടങ്ങുകയും ഒപ്പമുണ്ടായിരുന്ന ഭാവി വരനും സഹായികളും ചേര്‍ന്ന് പിടിച്ച് എഴുന്നേല്പ്പിക്കുകയും ചെയ്തു ഊര്‍ന്ന് താഴെ വീണ വിവാഹവസ്ത്രം എടുത്ത് യുവതിയും വരനും സഹായിയായ മറ്റൊരു യുവതിയും കൂടി മറ്റൊരു മുറിയിലേയ്ക്ക് പെട്ടെന്ന് തന്നെ മാറി. വിവാഹവേദിയിലേയ്ക്ക് ഇവര്‍ വരുന്നത് ഒന്നിലേറെ ഫോട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്ന് കാമറയില്‍ പകര്‍ത്തുമ്പോഴാണ് യുവതിയുടെ വസ്ത്രം അഴിഞ്ഞു വീഴുന്നത്.

ഏതായാലും നടന്ന കാര്യങ്ങളുടെ പൂര്‍ണ്ണമായ വീഡിയോ പുറത്തായി. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ വിവാഹ ചടങ്ങുകള്‍ പകര്‍ത്തുന്നതിന് ഏല്പിക്കപ്പെട്ട ഔദ്യോഗിക വീഡിയോ ഗ്രാഫറാണോ അതോ ഏതെങ്കിലും അതിഥികള്‍ മൊബൈലില്‍ പിടിച്ചതാണോ എന്നു മാത്രം വ്യക്തമല്ല. വിവാഹചടങ്ങുകള്‍ ഈ ഒരു സംഭവം കൊണ്ട് അവിസ്മരണീയമായി മാറി എന്നു മാത്രമല്ല ജീവിതകാലം മുഴുവനും ഓര്‍ത്ത് ചിരിക്കാനുള്ള വക നല്‍കുകയും കൂടി ചെയ്തിരിക്കുകയാണ് വധൂവരന്മാര്‍ക്ക്. കുറേ വര്‍ഷത്തേയ്‌ക്കെങ്കിലും ഇവരുടെ പരിചയക്കാര്‍ക്കിടയില്‍ ഇതൊരു സംസാരവിഷയം ആയി തുടരുമെന്ന് മാത്രം.

സ്വന്തം വിവാഹം അവിസ്മരണീയമായ ചടങ്ങ് ആക്കി മാറ്റുന്നതിന് നടക്കുന്ന മറ്റൊരു യുവതിയ്ക്കും ഇതുപോലെ അടിവസ്ത്രത്തില്‍ നില്‍ക്കേണ്ട ഗതി കേട് ഉണ്ടാവരുതേ എന്നു മാത്രമേ ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാനുള്ളൂ. സംഭവത്തിന്റെ വീഡിയോ ലിങ്ക് താഴെ നല്‍കുന്നു.

വേദിയിലേയ്ക്ക് നടക്കുമ്പോള്‍ വിവാഹവസ്ത്രം അഴിഞ്ഞു വീണു; അടിവസ്ത്രത്തില്‍ നാണം മറച്ച് വധു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക