Image

സാമ്പത്തിക അഴിമതി: ജയ ജയ്‌റ്റിലിക്കെതിരെ കുറ്റം ചുമത്തി

Published on 05 March, 2012
സാമ്പത്തിക അഴിമതി: ജയ ജയ്‌റ്റിലിക്കെതിരെ കുറ്റം ചുമത്തി
ന്യൂഡല്‍ഹി: സാമ്പത്തിക അഴിമതിയുടെ പേരില്‍ സമതാ പാര്‍ട്ടി പ്രസിഡണ്ട്‌ ജയ ജയ്‌റ്റിലിക്കെതിരെ ഡല്‍ഹി കോടതി കുറ്റം ചുമത്തി. ബി.ജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ കേന്ദ്രം ഭരിക്കുന്ന കാലത്താണ്‌ ഈ അഴിമതി നടക്കുന്നത്‌. ആയുധ ഇടപാടുമായി ബന്ധപ്പെട്ട്‌ വെസ്റ്റ്‌ എന്‍ഡ്‌ ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്ക്‌ കരാര്‍ നല്‍കുന്നതിന്‌ കമ്പനിയില്‍ നിന്നും ജയ ജയ്‌റ്റ്‌ലി രണ്ട്‌ ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ്‌ കേസ്‌.

പ്രതിരോധ മന്ത്രാലയത്തിലെ അഴിമതി പുറത്ത്‌ കൊണ്ടുവരുന്നതിന്‌ ഈ വ്യാജ കമ്പനിയുടെ പേരില്‍ തെഹല്‍ക നടത്തിയ ഒളികാമറാ ഓപറേഷനിലാണ്‌ ജയ ജയ്‌റ്റ്‌ലി കുടുങ്ങിയത്‌.

കൈക്കൂലി വാങ്ങിയതായി തെളിഞ്ഞില്ലെങ്കിലും അഴിമതി വിവാദത്തെ തുടര്‍ന്ന്‌ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ജയ ജയ്‌റ്റിലിക്കൊപ്പം പാര്‍ട്ടി സഹപ്രവര്‍ത്തകരായിരുന്ന ഗോപാല്‍ പചര്‍വാള്‍ ,വിരമിച്ച മേജര്‍ ജനറല്‍ എസ്‌പി മുര്‍ഗായ്‌ എന്നിവര്‍ക്കെതിരെയാണ്‌ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്‌. കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക