Image

സായിപ്പിന്റെ ഭര്‍ര്‍ര്‍റ് ( കവിത: പി. ഹരികുമാര്‍)

Published on 08 August, 2017
സായിപ്പിന്റെ ഭര്‍ര്‍ര്‍റ് ( കവിത: പി. ഹരികുമാര്‍)
ബഷീറിന് നന്ദി.
നാറാതെ പറയാറായി.

ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ
എത്തിയിട്ട്
രണ്ട് വർഷമാകുന്നു.
ഈയിടെയാണ്
കെജിക്കാരനായ
മകനെക്കൂട്ടി
കുടുംബമെത്തിയത്.

വാടക വീടായി.
യൂസ്ഡ് കാറായി.
ഒരു വിധം പരിചയമായി.
സമ്മറായി.
വീക്കെന്റുമായി.

മാളിന്റെ
റിവോൾവിങ്ങ് വാതിൽ 
കടന്നപടി
റെസ്റ്റ്റൂമിൽ കേറി.
മുന്നിൽ
ഒരുസായിപ്പ്,
നെടുങ്കനെ .
മൂത്രപ്പാനയെ മറയ്ക്കുന്ന
പൊക്കം, വീതി, നിറം. 
ശക്തിയായിത്തന്നെ
ആശ്വസിക്കുന്നു.

പെട്ടന്ന്
സ്വതന്ത്രമായി
ശക്തമായി
ശബ്ദം പൊട്ടി.
മകൻ ഉറക്കെച്ചിരിച്ചു;
സ്വതന്ത്രമായി
ഉറക്കെയായി
എന്റെ ചൂണ്ടുവിരൽ
അവനെ പിടിച്ചു നിർത്തി.

ഞങ്ങളുണ്ടായിരുന്നെന്നേ
കാട്ടാതെ
സായിപ്പ്
പുറത്തേക്കിറങ്ങി,
ഏറിയ
ആത്മവിശ്വാസത്തോടെ
നടന്നു നീങ്ങി.
എന്നിലെ കുട്ടി ചുഴിഞ്ഞു നോക്കി
അദ്ദേഹത്തിന്റെ ട്രൗസർ.
ഛേ!

മകന്റെയോ
എന്റെയോ
എത് നിക്ക് 
പ്രതികരണങ്ങൾകൊണ്ടൊന്നും
ഒന്നും സംഭവിച്ചിട്ടില്ല.
കൈയുണക്കുന്ന
യന്ത്രക്കാറ്റിന്റെ ഊറ്റവും
മാളിലെ മ്യൂസിക്കും
കൗണ്ടർ പെൺകുട്ടികളുടെ 
അതിവിനയയീണവും
ഒരു മണിക്കൂറിനുള്ളിൽ തീരുന്ന
ഡിസ്ക്കൗണ്ടിന്റെ മുഴക്കവും
ക്യാരിയർ വണ്ടിയുടെ 
ചക്രശ്വാസവും
തെരുവിലെ വാഹനപ്പാച്ചിലും
ആംബുലൻസിന്റെ
അധികത്തൊള്ളയും
സിഗ്നലുകളുടെ
നിറം മാറ്റവും
ഹൈഹീലുകളുടെ
മെതിയടിത്താളവും
എല്ലാം പഴയപടി.

2

വീട്ടിലേക്ക്
നടക്കുംവഴി
മകന്
ഒരേ ഒരു സംശയം:
സായിപ്പമ്മാര്
നെറയെ
നെയ്യും, പാലും, തേനും
കഴിക്കുന്നതിനാൽ
പൊറിയില്ലെന്ന്
അങ്ങേലെ
അമ്മാവൻ പറഞ്ഞാരുന്നല്ലോ.

ഞാൻ
ഭാരമേറിയെന്ന മട്ടിൽ
കടിച്ചു പിടിച്ചു.
പെട്ടെന്ന് മുതിർന്നവനെപ്പോലെ
മകൻ മൗനം ഭജിച്ചു.

ഏറിയ
ആത്മവിശ്വാസത്തോടെ
ഞാൻ
വീട്ടിൽക്കടന്നു!
Join WhatsApp News
ഹരികുമാര്‍ ഫാന്‍ 2017-08-10 13:33:46

സായിപ്പിന്‍ ..ഭ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ത്താവ്

അതോ ഷിക്കാഗോയിലെ ഇന്ത്യന്‍ രേസ്സോരന്റില്‍ നിന്നും വളിച്ച പരിപ്പ് കൂട്ടിയ സായിപ്പ്

Vow, this is കവിത, ഇന്‍ എ ഫു വേര്‍ഡ് സ് കവി നമ്മളെ അമേരിക്കന്‍ ജീവിതം മുഴുവന്‍ കാണിച്ചു തന്നു . കേരളത്തിലെ transport bustand ലെ മൂത്ര പുരയിലെ nostalgic മണം പോലെ അമേരിക്കന്‍ മൂത്ര പുര . used കാര്‍ , ambulance ...അമേരിക്കന്‍ കള്‍ച്ചര്‍ കൂട്ടാക്കാതെ കൂടെ നടക്കുന്ന മകന്‍ .

I don't have the ability to write about this classic. സുദീര്‍ ,ശശി , നിങ്ങള്‍ ഈ കവിത അല്ല മഹാ കാവ്യത്തെ വിവരിച്ചു സാഹിത്യത്തെ ദന്യം ആക്കണേ  

ഹൈക്കു 2017-08-10 14:00:40

ഭും ഭും ന പരിമണം
ഭർ ഭർ വിരോധമില്ല
നിശബ്ദം സഹിക്ക വയ്യ

ഭർ ഭർ എന്ന്  അധോവായു  വിടുന്ന ഭർത്താവിനെ ഭർ ഭർ എന്ന് വിളിക്കാറുണ്ട്.
പുള്ളി ചിലപ്പോൾ നിശബ്ധമായിട്ട് ആയിരിക്കും വിട്ടത്

ഇതിൽ നിന്നും ഹൈക്കു കവിത ഉണ്ടാക്കാം എന്ന് അറിയില്ലായിരിക്കുന്നു


മഹാ കപി 2017-08-10 19:24:46
99 Cents/ lbs  ചക്ക , കൂഴ 
പ്ലും പ്ലും ; വിഴുങ്ങി കുരു 
 മൂന്നാം പൊക്കം ; ഭ ര്‍ ര്‍ ര്‍  ര്‍ 


കവി കീഴ്വായ്പ്പൂർ 2017-08-10 19:54:13
നാറ്റം അടിക്കുന്ന 
മൂത്ര പുരയിൽ 
മൂത്രം ഒഴിക്കാൻ 
സായിപ്പ് മുക്കി 
മൂത്രത്തിനു മുൻപേ 
ഭർ ഭർ ർ ർ ർ ർ ർ ർ ശബ്ദം 
നാറ്റംകൊണ്ടു 
പറയാൻ 
നാവ് പൊങ്ങാതായി 
മൂക്കിന്റെ പാലവും പോയി 
പി എച്ച് ഡി പോയി 
ഇപ്പോൾ  ഹരി ഒരു 
കുമാരനായി
അണ്ടി കളഞ്ഞ അണ്ണാനായി 
മണ്ടി സംഗതി കിണ്ടിയായി 
നല്ലൊരു കവിതയായി 
(വളി)പ്പൻ 2017-08-11 08:45:35

പതിവില്ലാതെ കവി
വീട്ടിൽ വന്നു
അന്ന് രാത്രി
അവിടെ തങ്ങി.
പാതിരാ കോഴി കൂവി
പിന്നെ എല്ലാം നിശബ്ദം
പക്ഷെ എവിടെനിന്നോ
ഒരു ഭർർർർ ശബ്ദം!
പൂച്ച കുറുകുന്നതായിരിക്കാം;
അല്ല പ്രാവായിരിക്കാം;
കൂർക്കം ആയിരിക്കാം
പാതിരാവിൽ
ഉറക്കമുണർന്ന്
ഞാനുമെൻ
ഭർർർർ ത്താവും
ഉത്തരം തേടി,
പ്രിയേ നീ ഉറങ്ങ്
ഞാൻ നോക്കി വരാം
ഭർർർർ ത്താവ് മൊഴിഞ്ഞു
പതുങ്ങി പതുങ്ങി
ഭർർർർ ത്താവ് ഗമിച്ചു
വാതിലിൽ ചെവിയോർത്തു നിന്നു
പിന്നെ ഒളിഞ്ഞു നോക്കി
(അണ്ണാൻ മൂത്താലും
മരം കേറ്റം നിറുത്തുമോ
ഒളിഞ്ഞു നോട്ടത്തിൽ
വിദഗ്ദ്ധൻ  ഭർർർർ ത്താവ്)
കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
കവി നഗ്‌നയായി
വെള്ള കടലാസിൻ പുറത്തിരുന്ന്
കീഴ്വായുവാൽ
എന്തോ കുറിക്കുന്നു
കടലാസ്സ് പുകയുന്നു
അക്ഷരങ്ങൾ തെളിയുന്നു
അതുഭുതം!
ഒരു ഭർർർർർ....കവിതയോ!!!  

   
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക