ഹ്യൂസ്റ്റന്‍ : 2012 ഓഗസ്റ്റ് 1 മുതല്‍ ന്യൂയോര്‍ക്കില്‍ നിന്നും കാര്‍ണിവല്‍
ഗ്ലോറിയില്‍ പര്യടനം ആരംഭിക്കുന്ന മൂന്നാമത് ഫോമാ കണ്‍വെന്‍ഷന് അമേരിക്കയിലെ
എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍
ഹ്യൂസ്റ്റന്റെ (മാഗ്) പ്രസിഡന്റ് ജെയിംസ് ജോസഫ് അറിയിച്ചു. കൂടാതെ ഫോമാ
കണ്‍വെന്‍ഷന് ഹ്യൂസ്റ്റന്‍ മലയാളീ അസ്സോസിയേഷന്റെ എല്ലാവിധ പിന്തുണയും വാഗ്‌ദാനം
ചെയ്‌തു
ഏതാണ്ട് പതിനായിരം കുടുംബങ്ങളുള്ള ഹ്യൂസ്റ്റനില്‍ മലയാളികളുടെ
പൊതുവായ ഏക സംഘടനയാണ് മാഗ്. കാല്‍നൂുറ്റാണ്ടാകുന്നു ഹ്യൂസ്റ്റനില്‍ ഈ സംഘടന
രൂപംകൊണ്ടിട്ട്. ഇത്രയും കാലമായി അമേരിക്കയില്‍ പിളര്‍പ്പില്ലാതെ നിലകൊള്ളുന്ന ഏക
മലയാളി സംഘടനയെന്ന ബഹൂമതി മാഗിനു മാത്രമുള്ളതാണ്. 2008ല്‍ ഹ്യൂസ്റ്റനില്‍ നടത്തിയ
ആദ്യത്തെ ഫോമാ ഹ്യൂസ്റ്റന്‍ കണ്‍വെന്‍ഷന്റെ അതിഥേയ സംഘടനയാണ് മാഗ്.
സുനില്‍
ഏബ്രഹാം (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല