Image

തീവണ്ടിയില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

Published on 03 March, 2012
തീവണ്ടിയില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍
പാലക്കാട്: തീവണ്ടിയില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ഐലന്റ് എക്‌സ്പ്രസിലാണ് സംഭവം.

സേലത്തിനും ഈറോഡിനും മധ്യേവെച്ച് രാത്രി രണ്ട് മണിയോടെ യുവാവ് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് പാലക്കാട് കല്ലേക്കുളങ്ങര സ്വദേശിനിയായ യാത്രക്കാരി പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഒലവക്കോട് സ്റ്റേഷനില്‍ വെച്ച് യുവാവിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവാവ് കുടുംബത്തോടൊപ്പമായിരുന്നു യാത്ര ചെയ്തത്.


അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ലഗേജ് എടുക്കാന്‍ ശ്രമിക്കവേ ബെര്‍ത്തില്‍ കിടന്ന യാത്രക്കാരിയെ അബദ്ധത്തില്‍ തട്ടുകയായിരുന്നുവെന്നുമാണ് യുവാവിന്റെ വിശദീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക