Image

ഇന്ത്യയില്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്‌ടെന്ന് അമേരിക്ക; ഇല്ലെന്ന് ഇന്ത്യ

Published on 02 March, 2012
ഇന്ത്യയില്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്‌ടെന്ന് അമേരിക്ക; ഇല്ലെന്ന് ഇന്ത്യ
വാഷിംഗ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്‌ടെന്ന് അമേരിക്ക. യുഎസ് കോണ്‍ഗ്രസിന്റെ ഹിയറിംഗില്‍ യുഎസിന്റെ പസഫിക് കമാന്‍ഡര്‍ അഡ്മിറല്‍ റോബര്‍ട്ട് വില്യാര്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ലഷ്‌കര്‍ തീവ്രവാദികളെ നേരിടാനാണ് സംഘത്തെ വിന്യസിച്ചിരിക്കുന്നതെന്നും കടല്‍സുരക്ഷ ഉറപ്പാക്കുകയാണ് ദൗത്യമെന്നും റോബര്‍ട്ട് വില്യാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെക്കൂടാതെ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയിടങ്ങളിലും പ്രത്യേക സൈനിക സംഘത്തിന്റെ സേവനം നല്‍കുന്നുണ്‌ടെന്നും റോബര്‍ട്ട് വില്യാര്‍ഡ് വ്യക്തമാക്കി. ലഷ്‌കര്‍ വളരെ അപകടകരമായ സംഘമാണെന്നും ഈ ഭീഷണി നേരിടാന്‍ ഈ രാജ്യങ്ങളുമായി വളരെ അടുത്തു നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്‌ടെന്നും റോബര്‍ട്ട് വില്യംസ് വിശദീകരിച്ചു. അതേസമയം ഇന്ത്യയില്‍ യുഎസിന്റെ പ്രത്യേക സൈനിക സംഘമുണ്‌ടെന്ന വെളിപ്പെടുത്തല്‍ ഇന്ത്യ നിഷേധിച്ചു. 

സൈനിക ഉദ്യോഗസ്ഥന് വന്ന വസ്തുതാപരമായ പിഴവായിരിക്കും ഇതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ സൈനിക സംഘം ഇന്ത്യയില്‍ ഇതുവരെ തമ്പടിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം വക്താവ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക