Image

അമ്മയും മകനെ കൈയൊഴിഞ്ഞു, ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി

Published on 11 July, 2017
അമ്മയും മകനെ കൈയൊഴിഞ്ഞു, ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. അമ്മയിലെ ട്രഷററായിരുന്ന ദിലീപിനെ ട്രഷറര്‍ സ്ഥാനത്തുനിന്നു നീക്കുകയും പ്രാഥമിക അംഗത്വം റദ്ദാക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് മീറ്റിങ്ങിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ക്കും മന്ത്രിസഭയ്ക്കും പൊലീസിനും നന്ദി പറയുന്നുവെന്നും അമ്മ അറിയിച്ചു.

കൊച്ചി കടവന്തറയിലെ മമ്മൂട്ടിയുടെ വസതിയിലാണ് അമ്മയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഇന്നസെന്റ്, മോഹന്‍ലാല്‍, ഗണേഷ്, മുകേഷ്, രമ്യ നമ്പീശന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മോഹന്‍ലാലും മമ്മൂട്ടിയും അടങ്ങുന്ന എല്ലാവരും തന്നെ ദിലീപിനെതിരെ നടപടി എടുക്കണമെന്ന നിലപാടാണ് കൈക്കൊണ്ടതെന്നാണ് വിവരം.

മീറ്റിങ്ങിന് മുമ്പ് തന്നെ ദിലീപിനെ അമ്മയില്‍ പുറത്താക്കണമെന്ന നിലപാടിലായിരുന്നു യുവതാരങ്ങള്‍. പുറത്താക്കിയില്ലെങ്കില്‍ പൃഥ്വിരാജ്, ആസിഫ് അലി, നിവിന്‍ പോളി എന്നിവരടങ്ങുന്ന യുവനിര അമ്മയില്‍ നിന്നും പിന്മാറുമെന്നും വ്യക്തമാക്കിയിരിക്കുന്നു

Join WhatsApp News
andrew 2017-07-11 18:20:30

You prayed to gods to save you, did  she /him save you

Your gods of imagination to fatten the Lazy.
The gods of infantile imagination of the Stone Age men never came down to the humans, they were the gods of the mountains; Jehovah, Kailash gods, Mayan gods, Olympus gods.....They had no clue or concern about the humans in the valley. But humans always thought & wished these gods are their protectors. When the gods failed, humans prayed, gave offerings, sacrificed other humans and even their own children. When ever humans tried to climb these mountains of gods abode , thunder, lightning, hail & even volcanic eruptions prevented them.

Human knowledge & rationality increased, the gods vanished for ever. But now even in this space age when rational humans are searching for Universes far beyond the one we live; some religions preach and ignorant faithful believe in those mountain gods and gods who sacrificed their sons to save the humans. Humans never got saved, Poor was forgotten & ignored, rich enjoyed in the name of the god.
When they going to realize that it is a myth fabricated by fatty priests to live like kings without working for it.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക