Image

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍: എച്ച്.എസ്. ബേദി മേല്‍നോട്ട സമിതി ചെയര്‍മാനാകും

Published on 02 March, 2012
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍: എച്ച്.എസ്. ബേദി മേല്‍നോട്ട സമിതി ചെയര്‍മാനാകും
ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള സമിതിയുടെ ചെയര്‍മാനായി മുന്‍ ജഡ്ജി എച്ച്.എസ്. ബേദിയെ സുപ്രീംകോടതി നിയമിച്ചു.

കോടതിയുമായി ആലോചിക്കാതെ സമിതി അധ്യക്ഷനായി ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ആര്‍. വ്യാസിനെ നിയമിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. ജസ്റ്റീസുമാരായ അഫ്താബ് ആലം രഞ്ജന പ്രകാശ് ദേശായ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ചെയര്‍മാനെ നിയമിക്കുന്നതിന് പന്ത്രണ്ടാം തീയതി വരെ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളി. മൂന്ന് മാസത്തിനുള്ളില്‍ മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 

2002 മുതല്‍ 2006 വരെ നടന്ന 22 വ്യാജ ഏറ്റുമുട്ടലുകളാണ് അന്വേഷിക്കുന്നത്. സമിതി അധ്യക്ഷനായി നിയമിച്ചിരുന്ന സുപ്രീംകോടതി മുന്‍ ജഡ്ജി എം.ബി. ഷാ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തേടേണ്ടിവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക