Image

അബോട്ടാബാദ് ഓപ്പറേഷനെക്കുറിച്ച് സര്‍ദാരിക്ക് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Published on 02 March, 2012
അബോട്ടാബാദ് ഓപ്പറേഷനെക്കുറിച്ച് സര്‍ദാരിക്ക് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ലണ്ടന്‍: ബിന്‍ ലാദനെ വധിക്കാന്‍ അബോട്ടാബാദില്‍ യുഎസ് സൈന്യം നടത്തിയ ഓപ്പറേഷനെക്കുറിച്ച് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മെമ്മോ വിവാദത്തിലെ പ്രധാന കണ്ണിയായ പാക്കിസ്ഥാനി അമേരിക്കന്‍ വ്യവസായി മന്‍സൂര്‍ ഇജാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ലണ്ടനിലെ പാക് ഹൈക്കമ്മീഷനില്‍ മെമ്മോ ഗേറ്റ് വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവു നല്‍കാനെത്തിയ മന്‍സൂര്‍ ഇജാസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലാദനെ വധിക്കാന്‍ കമാന്‍ഡോകളുമായി എത്തിയ യുഎസ് ഹെലികോപ്ടറുകളെ നേരിടാന്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കരുതെന്ന് സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിക്ക് സര്‍ദാരി നിര്‍ദേശം നല്‍കിയിരുന്നതായും മന്‍സൂര്‍ ഇജാസ് വെളിപ്പെടുത്തി. 

മെമ്മോ വിവാദം അന്വേഷിക്കാന്‍ പാക് സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെയാണ് മന്‍സൂര്‍ ഇജാസ് തെളിവു നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക