Image

പ്രത്യുഷ്‌ സിന്‍ഹ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ദുരൂഹത: ജി. മാധവന്‍ നായര്‍

Published on 02 March, 2012
പ്രത്യുഷ്‌ സിന്‍ഹ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ദുരൂഹത: ജി. മാധവന്‍ നായര്‍
തിരുവനന്തപുരം: എസ്‌ ബാന്‍ഡ്‌ കരാറിനെപ്പറ്റി അന്വേഷിച്ച പ്രത്യുഷ്‌ സിന്‍ഹ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്ന്‌ മുന്‍ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പറഞ്ഞു. വിവാദത്തിന്‌ പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ട്‌. ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചതിന്‌ പിന്നാലെ വിവാദമുണ്ടായതാണ്‌ ഇത്തരമൊരു സംശയത്തിന്‌ ഇട നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തനിക്കെതിരെ ആരാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌ അറിയില്ലെന്നും മാധവന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേവാസ്‌ ആന്‍ഡ്രിക്‌സ്‌ കരാറിനെ കുറിച്ച്‌ ആദ്യം അന്വേഷിച്ച ചതുര്‍വേദി കമ്മീഷന്‍ സ്‌പെക്ട്രം വിതരണത്തില്‍ ക്രമക്കേടോ ഫണ്ട്‌ തിരിമറിയോ കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഐ.എസ്‌.ആര്‍.ഒയുടെ പ്രവര്‍ത്തനം തൃപ്‌തികരമല്ലെന്നും മാധവന്‍ നായര്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക