Image

ഫ്‌ളോറിഡയില്‍ വിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു

Published on 01 March, 2012
ഫ്‌ളോറിഡയില്‍ വിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു
വാഷിംഗ്ടണ്‍ : സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. സിറസ് എസ്ആര്‍ 22 എന്ന സിംഗിള്‍ എഞ്ചിന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്‌ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തേക്കുറിച്ച് വ്യോമയാന മന്ത്രാലയം അന്വേഷണത്തിനു ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക