Image

നാരായണ പണിക്കര്‍ക്ക് വിട: കാര്‍ട്ടൂണ്‍: ജോസഫ് കരപ്പറമ്പില്‍

Published on 29 February, 2012
നാരായണ പണിക്കര്‍ക്ക് വിട: കാര്‍ട്ടൂണ്‍: ജോസഫ് കരപ്പറമ്പില്‍
മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍.

കിടങ്ങൂര്‍ ഗോപാലകൃഷ്ണപ്പിള്ള 1983 ല്‍ സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി നിയമിതനായതിനെ തുടര്‍ന്നായിരുന്നു നിയമപണ്ഡിതനും സൗമ്യനുമായിരുന്ന പണിക്കര്‍ നേതൃത്വപദവിയിലെത്തിയത്.

1984ല്‍ 8.50 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു പണിക്കര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി അടക്കം നിരവധി പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. 26 കോളേജുകളില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മറ്റിയുടെ നിര്‍ദേശപ്രകാരമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 2100 ഏക്കര്‍ റബര്‍ തോട്ടം റീപ്ലാന്റ് ചെയ്തതും ഈ കാലത്താണ്. 33 വനിത ബാലസമാജങ്ങള്‍ രൂപവല്‍ക്കരിച്ച് സംഘടനയുടെ അടിത്തറ വിപുലീകരിച്ചു.

മെഡിക്കല്‍ സ്വാശ്രയ മേഖലയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. കേരള രാഷ്ട്രീയ നിഘണ്ടുവില്‍ സമദൂരം എന്ന വാക്ക് സംഭാവന ചെയ്ത വ്യക്തിയാണ് പണിക്കര്‍. സംഘടനയുടെ താഴെത്തട്ടുമുതലുള്ള ഐക്യത്തിനും സാമുദായിക നീതിക്കും വേണ്ടി നിരന്തരം നടത്തിവന്ന പരിശ്രമമാണ് പണിക്കര്‍ കാലഘട്ടത്തിന്റെ സവിശേഷത.
നാരായണ പണിക്കര്‍ക്ക് വിട: കാര്‍ട്ടൂണ്‍: ജോസഫ് കരപ്പറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക