Image

അരിസോണയില്‍ `വിഷുക്കണി 2012'

മനു നായര്‍ Published on 29 February, 2012
അരിസോണയില്‍ `വിഷുക്കണി 2012'
ഫീനിക്‌സ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 14ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ സ്‌കോട്ട്‌ഡെയിലിലെ മൗണ്ടന്‍വ്യൂ കമ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിഷു ആഘോഷിക്കുന്നു. ആഘോഷങ്ങളോടനുബന്ധിച്ച്‌ പരമ്പരാഗതരീതിയില്‍ കണിയൊരുക്കി വിഷുക്കണി ദര്‍ശനം, വിഷുക്കൈനീട്ടം, കൊച്ചുകുട്ടികളുടെ പ്രച്ഛന്നവേഷം (ബാലകൃഷ്‌ണനും രാധയും), ഗാനങ്ങള്‍, നൃത്തൃനൃത്തങ്ങള്‍ തുടങ്ങി വിവിധ കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമയിരിക്കും ആഘോഷം. അരിസോണയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന `മായകണ്ണന്‍' എന്ന സംഗീത നൃത്തനാടകമാണ്‌ ആഷോഷത്തിലെ മുഖൃ ആകര്‍ഷണം. കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളാല്‍ തയ്യാറാക്കുന്ന വിഷു സദ്യക്ക്‌ വിദഗ്‌ധരായ പാചകക്കാരാണ്‌ നേതൃത്വം നല്‌കുന്നത്‌.

ഈ പരിപാടികളിലേക്ക്‌ അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യ സഹായ സഹകരണങ്ങള്‌ ഇവന്റ്‌ കോര്‍ഡിനേറ്റര്‍മാരായ ദിലീപ്‌ എസ്‌. പിള്ളയും, സുരേഷ്‌ നായരും (ബാബു തിരുവല്ല) അഭ്യര്‍ത്ഥിച്ചു. വിവിധ കലാപരിപാടികളിലും പ്രച്ഛന്നവേഷത്തിലും പങ്കെടുക്കുവാന്‍ താല്‌പരൃംമുളളവര്‍ അവരുടെ പേരുവിവരം മാര്‍ച്ച്‌ 15 ന്‌ മുമ്പായി രജിസ്റ്റര്‍ ചെയ്യുക. പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്ക്‌ ദിലീപ്‌ എസ്‌. പിള്ള, ബാബു തിരുവല്ല എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ദിലീപ്‌ എസ്‌. പിള്ള (480 516 7964), ബാബു തിരുവല്ല (623 455 1553) എന്നിവരുമായി ബന്ധപ്പെടുക. കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയ്‌ക്ക്‌ വേണ്ടി സുധീര്‍ കൈതവന അറിയിച്ചതാണിത്‌.
അരിസോണയില്‍ `വിഷുക്കണി 2012'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക