Image

കോട്ടയം ഡിസിസി ഓഫീസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Published on 29 February, 2012
കോട്ടയം ഡിസിസി ഓഫീസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കോട്ടയം: കോട്ടയം ഡിസിസി ഓഫീസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. എ, ഐ ഗ്രൂപ്പുകാരാണ് ഏറ്റുമുട്ടിയത്. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിന്‍ ജേക്കബ് വിദ്യാര്‍ഥിയല്ലെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക