Image

ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)

Published on 27 May, 2017
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)

ആലപ്പുഴ: സാഹിത്യം, സംസ്‌കാരം, സംഗീതം, വിനോദ സഞ്ചാരം, ബിസിനസ്സ് തുടങ്ങി മലയാളി മനസിന്റെ മധുരിക്കും വേദനകളെ തൊട്ടുണര്‍ത്തി ഒമ്പതാമത് ഫോക്കാന കേരള കണ്‍ വന്‍ഷന്‍ ടൂറിസ്റ്റ് പറുദീസയായ ആലപ്പുഴക്ക് നവോന്മേഷം പകര്‍ന്നു. തായമ്പകയും താലപ്പൊലിയും പ്രതിനിധികളെ വരവേറ്റു.

വേമ്പനാടന്‍ കായലോരത്തു ലേക് പാലസ് റിസോര്‍ട്ടില്‍ അരങ്ങേറിയ മേള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. ഗതാഗത മന്ത്രി തോമസ് ചാണ്ടി, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജലവിഭവമന്ത്രി മാത്യു ടി. തോമസ് തുടങ്ങിയവര്‍ മേളക്ക് മിഴിവേകി.

ഫോക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്, കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപള്ളില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗിസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ട്രഷരര്‍ ഷാജി വര്‍ഗിസ്, നാഷണല്‍ കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ മാധവ.ന്‍ ബി. നായര്‍, ടി.എസ്.ചാക്കോ തുടങ്ങിയവരുടെ നേതൃത്വം ചടങ്ങുകള്‍ക്ക് മോടി പകര്‍ന്നു.

ഫൊക്കാനയുടെ നിരവധി പരിപാടികളില്‍ സംബന്ധിച്ച ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് സംസാരിച്ച ഉമ്മന്‍ ചാണ്ടി ജന്മനാടിന്റെ വികസന കാര്യങ്ങളില്‍ വടക്കേ അമേരിക്കന്‍ മലയാളികള്‍ കാണിക്കുന്ന ശുഷ്‌കാന്തി അഭിനന്ദനീയമാണെന്നു പറഞ്ഞു.

പെന്‍സില്‍വാനിയ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍സല്‍, അടൂര്‍ എം.എല്‍.എ. ചിറ്റയം ഗോപകുമാര്‍, ന്യൂ യോര്‍ക്കിലെ റോക്ക് ലാന്‍ഡ് കൗണ്ടി നിയമസഭാ മജോറിട്ടി ലീഡര്‍ ഡോ. ആനിപോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 'ഫോക്കാന ടുഡേ'യുടെ പുതിയ ലക്കം എഡിറ്റര്‍ ഡോ.മാത്യു വര്‍ഗീസ് അവതരിപ്പിച്ചു.

നൂറ്റൊന്നിലെത്തിയ മാര്‍തോമ്മ വലിയ മെത്രാപോലിത്ത മാര്‍ ക്രിസോസ്‌റത്തെ ആദരിച്ചുകൊണ്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.ക. സാനു, ജോസ് പനച്ചിപ്പുറം, വര്‍ക്കി എബ്രഹാം എന്നിവര്‍ക്കും ഏഷ്യാനെറ്റ് ടി.വി.ക്കും ഫോക്കാന അവാര്‍ഡുകള്‍ സമ്മാനിച്ചു.

അബ്ദുള്‍ പുന്നയുര്‍ക്കുളം അധ്യക്ഷത വഹിച്ച സാഹിത്യ സമ്മേളനം ആയിരുന്നു വലിയ ആകര്‍ഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്‍കുമാറിനു 2016ലെ മികച്ച കൃതിക്കുള്ള (നോവല്‍ ഉഷ്ണരാശി) ഫോക്കാന പുരസ്‌കാരം നല്‍കി. സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രൊഫ. എം. എന്‍. കാരശേരിയും ഫോക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധനും ചേര്‍ന്നാണു പുരസ്‌കാരം സമ്മാനിച്ചത്.

'സിനിമാ നടിക്കോ പരിസ്ഥിതി പ്രവര്‍ത്തകനോ ഉള്ള താരമൂല്യം സഹിത്യകാരന് ലഭിക്കുന്നില്ല, ഇത് കാലത്തിന്റെ ഒരു അപചയം ആണു' പ്രൊഫ.കാരശ്ശേരി പ്രസ്താവിച്ചു. 'ശേഷക്രിയ പോലുള്ള ഒരു കൃതി രചിച്ച എം. സുകുമാരന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാന്‍ മെനക്കെടാത്ത കാലം. ജാതിമത വിശ്വാസങ്ങളുടെ വേര്‍തിരിവുകല്‍ക്കിടയിലും മലയാളിയെ ഒന്നിച്ചു നിര്‍ത്തുന്നത് മലയാളം ആണു. ഭാഷ ഇവിടെ മരിച്ചാലും മറുനാട്ടില്‍ ജീവിക്കും എന്നത് ആശക്ക് വക നല്‍കുന്നു' അദ്ദേഹം പറഞ്ഞു.

'സാഹിത്യകാരന്മാരാണ് നീതിബോധം സമൂഹത്തി.ല്‍ ഊട്ടി ഉറപ്പിച്ചതെന്നു ആലംകോട് ലീലാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 'കേരളമെന്നു കേട്ടാല്‍ ചോര തിളക്കണം' എന്ന് പാടിയത് കവിയാണ്. അറുപതു വര്‍ഷത്തെ സാംസ്‌കാരിക വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടിക്കയറിക്കൊണ്ട് അദ്ദേഹം സമര്‍ധിച്ചു

സതീഷ് ബാബു പയ്യന്നൂര്‍ സ്വാഗതവും ഹക്കിം വെളിയത്ത് നന്ദിയും പറഞ്ഞു. നാലപ്പാടന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അശോകന്‍ നാലപ്പാടും പ്രസംഗിച്ചു. മകള്‍ സിതാര സംവിധാനം ചെയ്ത നാലപ്പാടന്‍ ഡോക്കുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

ബിസിനസ്സ് സമ്മേളനത്തില്‍ മാധവ.ന്‍ ബി. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. മധു നായര്‍ പ്രസംഗിച്ചു.

ഫൊക്കാനയുടെ അടുത്ത അമേരിക്കന്‍ കണ്വെന്‍ഷ.ന്‍ 2018 ജുലൈ ആദ്യം ഫിലാഡല്‍ഫിയയില്‍ നടക്കും. 

ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
മാര്‍ ക്രിസ്സോസ്റ്റത്തിനു ആലപ്പുഴയി,ല്‍ ഫൊക്കാനയുടെ ആദരം. പ്രൊഫ.എം.കെ. സാനു, പ്രൊഫ.പി.ജെ.കുര്യന്‍
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
കണ്വന്ഷന്‍ ഉമ്മ.ന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
പ്രൌഡ സദസ്സ്
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
ആനീ പോള്‍, നേഹ സാറ തോമസ്‌
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
എം.എന്‍. കാരശ്ശേരി, ഹക്കിം വെളിയത്ത്, തമ്പി ചാക്കോ, ആലംകോട് ലീലാകൃഷ്ണ.ന്‍.
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
അബ്ദു.ള്‍ പുന്നയുര്‍കുളത്തിന്‍റെ അധ്യക്ഷപ്രസംഗം.
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
ബി.മാധവന്‍ നായര്‍, അലക്സ്‌ തോമസ്‌
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
കെ. വി. മോഹന്‍ കുമാറിന് പുരസ്കാരം: ഡോ.എം. അനിരുധ്ഥന്‍, എം.എന്‍. കാരശ്ശേരി, ആലംകോട്
ഫോക്കാന മേളക്ക് ഹരം പകര്‍ന്നു സാഹിത്യ സാംസ്കാരിക സദിരുകള്‍, ഇനിഫിലാഡല്‍ഫിയയിലേക്ക് (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
തയംബകയുടെ താളമേളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക