Image

സാന്‍ഹൊസെയില്‍ കിഡ്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 29 February, 2012
സാന്‍ഹൊസെയില്‍ കിഡ്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി
സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ മിഷനില്‍ വെച്ച്‌ കിഡ്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. `റിലീജിയസ്‌ ആറ്റിറ്റിയൂഡ്‌, ബിഹേവിയര്‍ ആന്‍ഡ്‌ പോസിറ്റീവ്‌ തിങ്കിംഗ്‌' എന്ന വിഷയത്തില്‍ ഫാ. ഏബ്രഹാം നടത്തിയ സെമിനാര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനപ്രദമായിരുന്നു. തുടര്‍ന്ന്‌ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വി. കുര്‍ബാനയില്‍ ബൈബിള്‍ വായിക്കാനും, പാട്ടു പാടുവാനും മറ്റ്‌ സഹായങ്ങള്‍ക്കും കിഡ്‌സ്‌ ക്ലബിലെ കുട്ടികള്‍ തന്നെ നേതൃത്വം നല്‍കി.

ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവും കാത്തു പരിപാലിക്കേണ്ട നാളത്തെ പൗരന്മാരാണ്‌ കിഡ്‌സ്‌ ക്ലബിലെ കുട്ടികള്‍. അവര്‍ക്ക്‌ പ്രചോദനം നല്‍കുന്ന പരിപാടികള്‍ ഇനിയും നടത്തണമെന്ന്‌ കിഡ്‌സ്‌ ക്ലബ്‌ പ്രിന്‍സിപ്പല്‍ ഷീബ പുറയംപള്ളില്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ തന്നെയാണ്‌ കുര്‍ബാനയ്‌ക്കും അതിനുശേഷം ലഘു ഭക്ഷണം നല്‍കുവാനും നേതൃത്വം കൊടുത്തത്‌. വിവിന്‍ ഓണശ്ശേരില്‍ അറിയിച്ചതാണിത്‌.
സാന്‍ഹൊസെയില്‍ കിഡ്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക