Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 27ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: പോള്‍ കറുകപ്പിള്ളില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 23 May, 2017
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 27ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: പോള്‍ കറുകപ്പിള്ളില്‍
ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേരളാ കണ്‍വന്‍ഷന്‍ ചെയര്മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു.

മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയുന്നത്തോടെ രണ്ടുമാസമായി തുടങ്ങിയ അണിയറ പ്രവര്‍ത്തങ്ങള്‍ ഫലപ്രാപ്തിയിലേക്കു നീങ്ങും. പൂര്‍ണ്ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിക്കൊണ്ട് നടക്കുന്ന കേരളാ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത ഫൊക്കാനയുടെ 'സ്‌നേഹവീട് 'പദ്ധതിയാണ്.

കിടപ്പാടമില്ലാത്ത കുടുംബങ്ങളെ സര്‍ക്കാരിന്റെ സഹായത്തോടെ കണ്ടെത്തി അവര്‍ക്കു ഫൊക്കാനയുടെ ചിലവില്‍ മികച്ച വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഫോക്കനയ്ക്കു ഉണ്ട് .വിദ്യാഭ്യാസ സഹായ പദ്ധതിക്ക് കോതമംഗലം കുട്ടംപുഴയില്‍ തുടക്കമിട്ടു കഴിഞ്ഞു .

മെയ് 27 നു ഉത്ഘാടനത്തിനു ശേഷം സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ക്ഷണിക്കപ്പെട്ട അതിഥികളും , ഫൊക്കാനയുടെ പ്രവര്‍ത്തകരും പങ്കെടുക്കും ബിസിനസ് സെമിനാര് , സാഹിത്യ സമ്മേളനം, ടൂറിസം സെമിനാര് ,മാധ്യമ സെമിനാര് എന്നിവയില്‍ അതാത് മേഖലയിലെ പ്രഗത്ഭരായ വ്യക്തികളെയാണു ചര്‍ച്ചകള്‍ നയിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്

കണ്‍വന്‍ഷന്റെ മുന്നോടിയായി ഫൊക്കാനയുടെ പ്രെസ്റ്റിജ് പ്രോഗ്രാം കൂടിയായ ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് വിതരണം തിരുവനന്തപുരത്തു നടന്നു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി ചുക്കാന്‍ പിടിക്കുന്ന കേരളാ കണ്‍വന്‍ഷന്‍ വിജയപ്രദമാക്കുവാന്‍ അംഗങ്ങളുടെയും അംഗ സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു .

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 27ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: പോള്‍ കറുകപ്പിള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക