Image

ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു

Published on 05 May, 2017
ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു
ഡിട്രോയിറ്റ്, മിഷിഗന്‍: ആപി, എ.കെ.എം.ജി എന്നിവയുടെ മുന്‍ പ്രസിഡന്റ് ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു.

ഹെന്‍ റി ഫോര്‍ഡ് ഹോസ്പിറ്റലില്‍ റെസിഡന്റ് യൂറോളജിസ്റ്റായിരുന്നു. അമ്രുത മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്ത ശേഷം റെസിഡന്‍സി ചെയ്യുകയായിരുന്നു.

ബുധനാഴ്ച പതിവു പോലെ ഹോസ്പിറ്റലിലെത്തിയില്ല. അത് അസാധാരണമായതിനാല്‍ ഡിപ്പാര്‍ട്ട്മന്റ് മേധാവി ഡോ. മണി മേനോന്‍ തന്നെ വിളിച്ച് അന്വേഷിച്ചതായി ഡോ. നരേന്ദ്ര കുമാര്‍ പറഞ്ഞു. 

വിളിച്ചിട്ടൊന്നും പ്രതികരണമില്ല. ഇതേത്തുടര്‍ന്ന് ഡോ. നരേന്ദ്ര കുമാര്‍ പുത്രന്റെ അപ്പര്‍ട്ട്‌മെന്റിലെത്തി. അവിടെയും കാണാത്തതു കൊണ്ട് പോലീസില്‍ അറിയിച്ചു. എന്നാല്‍ ഏതാനും മണിക്കൂറെ ആയുള്ളു കാണാതായിയിട്ട് എന്നു പറഞ്ഞു പോലീസ് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. 

ഏതാനും മണിക്കൂര്‍ കഴിഞ്ഞു വീണ്ടും പോലീസിനെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ അതു ഗൗരവമായി എടുത്തു. ഇതിനിടെ ആശുപത്രിയില്‍ നിന്നും പോലീസിനെ ബന്ധപ്പെട്ടു.

വൈകിട്ട് അഞ്ചു മണിയോടെ ഡോ. രാമുവിന്റെ കാര്‍ ഹൈവേയില്‍ ഒരു റസ്റ്റ് ഏറിയയില്‍ കണ്ടെത്തി. 

പാസഞ്ചര്‍ സീറ്റില്‍ വെടിയേറ്റു മരിച്ച നിലയിലായിരുന്നു മ്രുതദേഹം. രാത്രി പത്തരയോടെ മ്രുത്‌ദേഹം പോലീസ് ഐഡന്റിഫൈ ചെയ്യുകയും കുടുംബത്തെ അറിയിക്കുകയും ചെയ്തു.

വംശീയ വിദ്വേഷം കൊണ്ടുള്ള ഹെയ്റ്റ് ക്രെം ആണെന്നു കരുതുന്നില്ലെന്നു ഡോ. നരേന്ദ്ര കുമാര്‍ 
പറഞ്ഞു. പോലീസ് കൂടുതല്‍ വിവരം പുറത്തു വിട്ടിട്ടില്ല. 

 അവിവാഹിതനായിരുന്നു ഡോ. രാമു. 
ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു
Join WhatsApp News
Observer 2017-05-05 12:41:43
It is head that one more person died. Is it true?
Thomas Paul 2017-05-06 01:01:29
Our sincere condolences Dr. Narendrakumar family. Please find out how this happened.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക