Image

ഇന്റര്‍നെറ്റില്‍ മലയാള സിനിമകള്‍ : അന്വേഷണം പുതിയ വഴിത്തിരിവില്‍

ജെ.എ Published on 27 February, 2012
ഇന്റര്‍നെറ്റില്‍ മലയാള സിനിമകള്‍ : അന്വേഷണം പുതിയ വഴിത്തിരിവില്‍
ന്യൂയോര്‍ക്ക് : ഈയുടത്ത കാലത്തായി ഇന്റര്‍നെറ്റിലും, യൂട്യൂബിലും പുതിയ മലയാള സിനിമകളുടെ നിരവധി വ്യാജ പ്രിന്റുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. മലയാള സിനിമകളുടെ അമേരിക്കയിലെ പ്രമുഖ വിതരണം കമ്പനിയായ ഒമേഗാ ഇന്റര്‍നാഷണല്‍ നടത്തിയ ചില അന്വേഷണങ്ങളുടെ ഒടുവില്‍ ഈ സിനിമകള്‍ യു. കെ യില്‍ നിന്നാണ് അപ്പ്‌ലോഡ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്. ഇതിനെതിരെ ഒമേഗാ ഇന്റര്‍നാഷണല്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഈ അമ്പേഷണങ്ങളിലൂടെ അറിയാന്‍ സാധിച്ചത്, ഇപ്പോള്‍ കണ്ടെത്തപ്പെട്ട വിവരങ്ങള്‍ ഒരു വലിയ ശൃംഖലയുടെ ഏറ്റവും താഴെത്തട്ടിലുള്ള ചെറിയ കണ്ണികള്‍ മാത്രമാണ് എന്നാണ്. വലിയ തിമിംഗലങ്ങള്‍ ഈ വലിയ ബിസിനസ്സിന്റെ പുറകില്‍ നിന്ന് ചരടുവലിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

യൂ. കെ യിലെ പ്രമുഖ മലയാള സിനിമാ വിതരണ കമ്പനിയായ പി.ജെ. എന്റര്‍ടെയിന്റ്‌മെന്റ് എന്ന കമ്പനിയുമായി സഹകരിച്ച് നടത്തിയ തുടരന്വോഷത്തില്‍ ഇംഗ്ലണ്ടിലെ ഇല്‍ഫോര്‍ഡ് കേന്ദ്രീകരിച്ച് വന്‍ തോതില്‍ വ്യാജ സി.ഡി കളുടെ നിര്‍മ്മാണവും വിതരണവും നടക്കുന്നുണ്ടെന്ന് തെളിഞ്ഞു. ഇങ്ങനെ നിര്‍മ്മിക്കുന്ന വ്യാജ സിഡികള്‍ അമേരിക്കയിലേക്കു കയറ്റി അയക്കുകയും
ഇംഗ്ലണ്ടില്‍ വിപണനം നടത്തുകയും ചെയ്യുന്നത് ഇല്‍ഫോര്‍ഡില്‍ ഉള്ള മലായളി ആണെന്നാണ് പി.ജെ എന്റര്‍ടെയിന്റ്‌മെന്റിന്റെ വക്താക്കള്‍ അറിയിച്ചത്. പുതുതായി ഇറങ്ങുന്ന മലയാള സിനിമകളുടെ ആയിരക്കണക്കിനു പ്രിന്റുകളാണ് അനധികൃതമായി അമേരിക്കയിലും ഇംഗ്ലണ്ടിലും ഉള്ള കടകളില്‍ വില്പനയ്ക്കായി എത്തിചേരുന്നത്. മാത്രവുമല്ല മില്യണ്‍ കണക്കിനു ഡോളറിന്റേയും പൗണ്ടിന്റേയും കൊള്ളലാഭമാണ് ഈ അനധികൃത കച്ചവടത്തിലൂടെ ഈ മലയാളി കീശയിലാക്കുന്നത്. ഒട്ടനവധി ആളുകളുടെ നിരവധി ദിവസങ്ങളിലുള്ള കഠിനമായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് ഒരു മലയാള സിനിമ പുറത്തുവരുന്നത്. നിരവധി മനുഷ്യരുടെ നിത്യവൃത്തിക്കുള്ള വകയുണ്ടാക്കി കൊടുക്കുകയും അതേപോലെ തന്നെ ഒരു കലാസപര്യയുടെ പൂര്‍ത്തികരണവുമായ ഈ ചലചിത്രങ്ങള്‍ ചില മലയാളികള്‍ നിമിഷങ്ങള്‍ കൊണ്ട് കൊള്ളലാഭമുണ്ടാക്കുന്ന ഒരു ബിസിനസ്സ് യന്ത്രം ആക്കിമാറ്റിയിരിക്കുകയാണ്.

യു.കെയില്‍ തന്നെ നിരവധി കേസുകള്‍ ഇല്‍ഫോര്‍ഡിലുള്ള ഈ മലയാളിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വ്യാജ സിഡി കച്ചവടം ചെയ്യുന്ന മലയാളി കടകളുടെ വ്യാപകമായ പിന്‍തുണയുള്ളതുകൊണ്ട് ഇപ്പോഴും ഈ കച്ചവടം പൊടിപൊടിക്കുകയാണ്. പോലീസ് ഇടപെടലുകള്‍ കൊണ്ടുമാത്രം തീരുന്ന ഒരു പ്രശ്‌നമായി ഇതിനെ കാണുവാന്‍ സാധിക്കുകയില്ല. മറിച്ച് മലയാളസിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കഷ്പാടുകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും ചെയ്താല്‍ മാത്രമേ ഈ ദുരവസ്ഥയ്ക്കു മാറ്റം വരുകയുള്ളൂ. വ്യാജമായി നിര്‍മ്മിക്കപ്പെടുന്ന പ്രിന്റുകള്‍ കാണുന്നവരും അറിയാതെയെങ്കിലും ഈകണ്ണിയുടെ ഒരു ഭാഗമായി മാറുകയാണെന്ന് മനസ്സിലാക്കുകയും ചെയ്താല്‍ കുറെയെങ്കിലും ഈ നശീകരണപ്രക്രിയക്കു ഒരു അറുതി വരുത്തുവാന്‍ കഴിയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക