Image

സെക്യൂരിറ്റി ഗാര്‍ഡുകള്‍ വിറ്റ്‌നിയുടെ കുഴിമാടത്തിനു കാവല്‍

Published on 27 February, 2012
സെക്യൂരിറ്റി ഗാര്‍ഡുകള്‍ വിറ്റ്‌നിയുടെ കുഴിമാടത്തിനു കാവല്‍
ഗായിക വിറ്റ്‌നി ഹൂസ്റ്റണിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത് 30,000 പൗണ്ട് വിലവരുന്ന ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമൊപ്പം. സ്വര്‍ണംപൂശിയ ശവപ്പെട്ടിക്കുതന്നെ പതിനായിരം പൗണ്ട് വിലവരും. വജ്രക്കമ്മലും ബ്രോച്ചും മൃതദേഹത്തില്‍ അണിയിച്ചിരുന്നു. ഇവയെല്ലാം മോഷ്ടിക്കപ്പെട്ടേക്കാമെന്നാണു അധികൃതരും ബന്ധുക്കളും ഭയപ്പെടുന്നത്.
ന്യൂജഴ്‌സിയിലെ ഫെയര്‍വ്യൂ സെമിത്തേരിയിലാണു വിറ്റ്‌നിയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്.
കള്ളന്‍മാര്‍ ഇവ മോഷ്ടിച്ചേക്കാമെന്ന ഭയത്താല്‍ ഇരുപത്തിനാലു മണിക്കൂറും ആയുധങ്ങളുമേന്തി സെക്യൂരിറ്റി ഗാര്‍ഡുകള്‍ കുഴിമാടത്തിനു കാവല്‍ നില്‍ക്കുകയാണ്.
ഈ മാസം പതിനൊന്നിന് ബെവര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണെ്ടത്തിയ വിറ്റ്‌നിയുടെ സംസ്‌കാരം 19നായിരുന്നു. പൊതുജനത്തിനു സെമിത്തേരിയിലേക്കുള്ള പ്രവേശനം അനിശ്ചിതകാലത്തേക്കു നിഷേധിച്ചിരിക്കുകയാണ്.
സെക്യൂരിറ്റി ഗാര്‍ഡുകള്‍ വിറ്റ്‌നിയുടെ കുഴിമാടത്തിനു കാവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക