Image

ആര്യാടനെതിരെ എല്‍.ഡി.എഫ്. കമ്മീഷന് പരാതി നല്‍കി

Published on 25 February, 2012
ആര്യാടനെതിരെ എല്‍.ഡി.എഫ്. കമ്മീഷന് പരാതി നല്‍കി
പിറവം: പിറവം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ പ്രസ്താവനയുടെ പേരില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പിറവത്തെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. 
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് പിറവത്ത് ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന പ്രസ്താവന വിവാദമായിരുന്നു. 

ഇതിനെതിരെയാണ് പരാതി. പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞദിവസം പിറവത്ത് നടന്ന പൊതുയോഗത്തിലാണ് മന്ത്രി ആര്യാടന്‍ ഈ പ്രസ്താവന നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക